വില്ലേജ് ഓഫിസുകളിൽ ‘മെല്ലെ’പോക്കുവരവ്
text_fieldsതിരുവനന്തപുരം: രജിസ്ട്രേഷൻ കഴിഞ്ഞ ആയിരക്കണക്കിന് ആധാരങ്ങൾ പോക്കുവരവ് ചെയ്യാതെ കിടക്കുന്നു.സാമ്പത്തിക ഞെരുക്കത്തിൽ ഉഴലുന്ന സർക്കാർ ഖജനാവിലേക്ക് കഴിഞ്ഞ സാമ്പത്തിക വർഷം ഭൂനികുതി ഇനത്തിൽ എത്തേണ്ട കോടികളാണ് ഇതുവഴി നഷ്ടമായത്.
കഴിഞ്ഞവർഷത്തെ ഈ നികുതി ഇനി ഈടാക്കാനും കഴിയില്ല.സാധാരണയായി ഇടപാട് നടക്കുന്ന വർഷത്തെ ഭൂനികുതി മുന്‍ഉടമ അടച്ചശേഷമാണ് കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നത്. രജിസ്ട്രേഷന് കഴിഞ്ഞാല്‍ പുതിയ ഉടമയുടെ പേരില്‍ പോക്കുവരവ് ചെയ്ത് ആ വർഷത്തെ ഭൂനികുതി വീണ്ടും ഈടാക്കും.
ചുരുക്കത്തിൽ ഒരു ഇടപാട് നടക്കുമ്പോൾ ആ വസ്തുവിന് മേൽ ഒരുവർഷം രണ്ടുതവണ നികുതി ഒടുക്കപ്പെടും.ഇങ്ങനെ ലഭിക്കേണ്ട രണ്ടാമത്തെ നികുതിക്കുള്ള സാധ്യതയാണ് വില്ലേജ് ഓഫിസുകളിലെ മെല്ലെപ്പോക്ക് കാരണം ഇത്തവണ ഇല്ലാതായത്. ഇനി പുതിയ വർഷത്തെ നികുതി മാത്രമേ ഈ ഇടപാടുകളിൽ ഈടാക്കാനാകൂ.
പുതിയ സാമ്പത്തിക വർഷം ഭൂമിയുടെ ന്യായവില വർധിക്കുന്നത് മുന്നിൽ കണ്ട് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സംസ്ഥാനത്ത് പതിവിലും കൂടുതൽ ഭൂമി ഇടപാടുകൾ നടക്കുകയും ചെയ്തിരുന്നു.രജിസ്ട്രേഷനുശേഷം സബ് ഡിവിഷന് വേണ്ടിവരുന്ന ഭൂമിയുടെ പോക്കുവരവ് പൂര്‍ത്തിയാക്കാന്‍ ഭൂരേഖ തഹസീല്‍ദാറുടെ കൂടി അനുമതി വേണം.
എന്നാല്‍, വില്ലേജ് ഓഫിസുകളില്‍ നിന്ന് താലൂക്ക് ഓഫിസുകളിലേക്ക് അയക്കുന്ന ഇത്തരം അപേക്ഷകള്‍ താലൂക്ക് ഓഫിസില്‍ നിന്നും യഥാസമയം തിരികെ കിട്ടാത്തതാണ് നടപടികള്‍ വൈകാന്‍ കാരണമെന്നാണ് വില്ലേജ് അധികൃതര്‍ പറയുന്നത്. രജിസ്ട്രേഷന് അടുത്ത ദിവസം തന്നെ ആധാരത്തിന്റെ പകര്‍പ്പ് വില്ലേജ് ഓഫിസുകളില്‍ ഓണ്‍ലൈന്‍വഴി കാണാനാകും.
എന്നാല്‍, മാസങ്ങള്‍ക്കു മുമ്പ് രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ പോലും പോക്കുവരവ് ചെയ്ത് ഭൂനികുതി സ്വീകരിച്ചിട്ടില്ല.ഇടനിലക്കാര്‍ വഴി വേഗത്തില്‍ പോക്കുവരവ് ചെയ്ത് നല്‍കുന്നുണ്ട്.ക്രമക്കേടിനുവേണ്ടിയാണ് ബോധപൂര്‍വം നടപടികള്‍ വൈകിപ്പിക്കുന്നതെന്നും ആക്ഷേപമുണ്ട്. പോക്കുവരവ് അപേക്ഷകളിൽ 30 ദിവസം കഴിഞ്ഞേ നടപടി സ്വീകരിക്കാവൂ എന്ന പഴയ സര്‍ക്കുലര്‍ റദ്ദാക്കിയിട്ട് വർഷങ്ങളായി.
പോക്കുവരവിന് അപേക്ഷിക്കുന്ന ദിവസം തന്നെ പുതിയ തണ്ടപ്പേര്പിടിച്ച് ഭൂനികുതി ഈടാക്കാമെന്നും നിർദേശമുണ്ട്.എന്നിട്ടും 30 ദിവസം മുതല്‍ മാസങ്ങള്‍ കഴിഞ്ഞാലും പോക്കുവരവ് ചെയ്ത് ഭൂനികുതി ഈടാക്കുന്നില്ല. 30 ദിവസം കഴിഞ്ഞ് മാത്രമേ പോക്കുവരവ് നടപടി സ്വീകരിക്കുകയുള്ളൂവെന്ന് ശഠിക്കുന്ന വില്ലേജ് ഓഫിസർമാരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.