Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവീൻ ബാബു കൈക്കൂലി...

നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; അപമാനിക്കാൻ പി.പി. ദിവ്യ എത്തിയത് ആസൂത്രിതമായി, നാലു തവണ കലക്ടറുടെ സ്റ്റാഫിനെ വിളിച്ചെന്ന് മൊഴി

text_fields
bookmark_border
Naveen Babu Death Case and PP Divya
cancel
camera_alt

എ.ഡി.എമ്മിന്‍റെ യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ സംസാരിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: നി​ശ്ച​യി​ച്ച​ദി​വ​സം അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ എ.​ഡി.​എം ന​വീ​ൻ ബാ​ബു​വി​ന്റെ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് മാ​റ്റി​യി​രു​ന്നു​വെ​ന്ന് ലാ​ൻ​ഡ് റ​വ​ന്യൂ ജോ​യ​ൻ​റ് ക​മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ട്. അ​ന്ന് പി.​പി. ദി​വ്യ ക​ല​ക്ട​റെ പ​ല​ത​വ​ണ വി​ളി​ച്ചു. ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ ക​ല​ക്ട​റു​ടെ ഓ​ഫി​സ് സ്റ്റാ​ഫി​നെ​തി​രെ സു​പ്ര​ധാ​ന വി​വ​രം പ​ങ്കു​വെ​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ​താ​യി ക​ല​ക്ട​റു​ടെ മൊ​ഴി​യു​ണ്ട്.

യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​ക്കി​ടെ ക​ല​ക്ട​റോ​ട് ദി​വ്യ ന​വീ​ൻ ബാ​ബു​വി​നെ പ​റ്റി ആ​രോ​പ​ണ​മു​ന്ന​യി​ച്ചു. പെ​ട്രോ​ൾ പ​മ്പി​ന് എ​ൻ.​ഒ.​സി ന​ൽ​കു​ന്ന​തി​ൽ മ​നഃ​പൂ​ർ​വം കാ​ല​താ​മ​സം വ​രു​ത്തി​യ​താ​യെന്നാ​ണ്​ അ​റി​യി​ച്ച​ത്. പ​രാ​തി ന​ൽ​കാ​ൻ ആ​വശ്യ​പ്പെ​ട്ട​പ്പോ​ൾ തെ​ളി​വി​ല്ലെ​ന്നും എ​ന്നാ​ൽ, താ​ൻ വി​ടി​ല്ലെ​ന്നും ദി​വ്യ പ​റ​ഞ്ഞ​ു.

ഉ​ച്ച​യോ​ടെ നാ​ലു​ത​വ​ണ ദി​വ്യ​യു​ടെ സ​ഹാ​യി ക​ല​ക്ട​റു​ടെ സ​ഹാ​യി​യെ ഫോ​ണി​ൽ വി​ളി​ച്ചു. ന​വീ​ൻ ബാ​ബു​വി​നെ​തി​രാ​യ ആ​രോ​പ​ണം പ​റ​യാ​നെ​ങ്കി​ൽ ഇ​ത​ല്ല സ​മ​യ​മെ​ന്ന് ക​ല​ക്ട​ർ പ​റ​ഞ്ഞെ​ങ്കി​ലും ദി​വ്യ ച​ട​ങ്ങി​നെ​ത്തി. ഒ​പ്പം പ്രാ​ദേ​ശി​ക ചാ​ന​ൽ പ്ര​തി​നി​ധി​ക​ളു​മെ​ത്തി. ദി​വ്യ പ​റ​ഞ്ഞ​തു​കൊ​ണ്ടാ​ണ് ഷൂ​ട്ട് ചെ​യ്യാ​നെ​ത്തി​യ​തെ​ന്ന്​​ അവർ മൊ​ഴി ന​ൽ​കി.

പ​രി​പാ​ടി​ക്കു​ശേ​ഷം ദി​വ്യ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം വി​ഡി​യോ ഫൂ​ട്ടേ​ജ് കൈ​മാ​റി​. യാ​ത്ര​യ​പ്പി​നു​ശേ​ഷം ദി​വ്യ ത​ന്നെ വി​ളി​ച്ച്​ ന​വീ​ൻ ബാ​ബു​വി​നെ​തി​രെ സ​ർ​ക്കാ​റി​ന് പ​രാ​തി കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്നും പ​റ​ഞ്ഞ​താ​യി ക​ല​ക്ട​ർ മൊ​ഴി ന​ൽ​കി.

എ​ന്നാ​ൽ, ലാ​ൻ​ഡ് റ​വ​ന്യൂ ജോ​യ​ൻ​റ് ക​മീ​ഷ​ണ​ർ​ക്ക് ദി​വ്യ ന​ൽ​കി​യ മൊ​ഴി​യി​ൽ ഒ​രു പ​രി​പാ​ടി​ക്കി​ടെ ക​ല​ക്ട​റാ​ണ് യാ​ത്ര​യ​യ​പ്പി​ലേ​ക്ക് ക്ഷ​ണി​ച്ച​തെ​ന്നാ​ണു​ള്ള​ത്​. ദി​വ്യ​യെ താ​ന​ട​ക്കം ആ​രും യാ​ത്ര​യ​യ​പ്പി​ലേ​ക്ക് ക്ഷ​ണി​ച്ചി​ല്ലെ​ന്ന് ക​ല​ക്ട​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പ​രാ​തി ന​ൽ​കി​യെ​ന്ന് ദി​വ്യ പ​റ​യു​മ്പോ​ഴും ഇ​തു​വ​രെ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്​ വി​ജി​ല​ൻ​സ് വ്യ​ക്ത​മാ​ക്കി​യ​ത്. പെ​ട്രോ​ൾ പ​മ്പ് അ​നു​മ​തി​ക്കാ​യി ന​വീ​ൻ ബാ​ബു കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​ന് തെ​ളി​വി​ല്ല. പെ​ട്രോ​ൾ പ​മ്പ്​ അ​പേ​ക്ഷ​യി​ൽ കാ​ല​താ​മ​സം വ​രു​ത്തി​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PP DivyaADM Naveen Babu Death
News Summary - There is no evidence that Naveen Babu took a bribe; Statement against PP Divya
Next Story