വാക്സിനെടുക്കാത്തവർക്ക് സൗജന്യ ചികിത്സയില്ല
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാക്സിന് സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സ െചലവ് സര്‍ക്കാര്‍ വഹിക്കില്ല.
രോഗങ്ങള്‍, അലര്‍ജി എന്നിവ കൊണ്ട് വാക്സിനെടുക്കാന്‍ കഴിയാത്തവർ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കണമെന്നും അവലോകനേയാഗ ശേഷം മുഖ്യമന്ത്രി പറഞ്ഞു. പലതരത്തിലുള്ള ബോധവത്കരണത്തിനും മുന്നറിയിപ്പുകൾക്കും ശേഷം ഒരുവിഭാഗം ബോധപൂർവം വാക്സിനിൽനിന്ന് വിട്ടുനിൽക്കുകയാണെന്ന് അവലോകനയോഗം വിലയിരുത്തി.
ഉപദേശങ്ങൾ കൊണ്ട് കാര്യമില്ലെന്നും കർശന നടപടികളിലേക്ക് കടക്കണമെന്നുമായിരുന്നു യോഗത്തിെൻറ നിലപാട്. ഇൗ സാഹചര്യത്തിലാണ് സൗജന്യചികിത്സയടക്കം നിർത്തുന്നതിലേക്ക് കാര്യങ്ങളെത്തുന്നത്.
ഒമിക്രോണ്‍ വകഭേദത്തിെൻറ പശ്ചാത്തലത്തില്‍ ജാഗ്രത ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി നിർദേശിച്ചു. വിദേശത്തുനിന്ന് വിമാനത്താവളങ്ങളില്‍ എത്തുന്നവരുടെ യാത്രാചരിത്രം കര്‍ശനമായി പരിശോധിക്കും. രണ്ടാം ഡോസ് വാക്സിനേഷന് പൂര്‍ത്തീകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങൾ ഗൗരവമായി ഇടപെടണം.
ഡിസംബര്‍ ഒന്നുമുതല്‍ 15 വരെ പ്രത്യേക വാക്സിൻ യജ്ഞം സംഘടിപ്പിക്കും. ജനസംഖ്യയുടെ 96.1 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,56,83,011) 64.8 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (1,73,13,579) ഇതുവരെ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.