അന്വേഷണത്തിൽ പ്രതീക്ഷയില്ല -മാത്യു കുഴൽനാടൻ
text_fieldsമൂവാറ്റുപുഴ: മാസപ്പടി കേസില്‍ എസ്.എഫ്.ഐ.ഒ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴി എടുത്തതിലോ അന്വേഷണത്തിലോ വലിയ പ്രതീക്ഷ പുലര്‍ത്തുന്നില്ലെന്ന് മാത്യു കുഴല്നാടന് എം.എല്‍.എ. മുഖ്യമന്ത്രിയെയും മകളെയും സംരക്ഷിക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണം ആത്മാർഥമായിരുന്നെങ്കിൽ ഇതിനോടകം വലിയ നടപടികള്‍ ഉണ്ടാകുമായിരുന്നു. എന്ത് നടപടി എടുത്തെന്ന് ഹൈകോടതി കേന്ദ്രസര്‍ക്കാറിനോട് ചോദിച്ചപ്പോള്‍, എസ്.എഫ്.ഐ.ഒ അന്വേഷണവുമായി മുന്നോട്ടുപോകുന്നുവെന്നാണ് പറഞ്ഞത്. ഹൈകോടതി വിധി പറഞ്ഞിരുന്നെങ്കില്‍ മുഖ്യമന്ത്രിക്ക് തിരിച്ചടിയായേനെയെന്നും മാത്യു കുഴല്നാടന് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.