ലീഗും സമസ്തയുമായി ഭിന്നതയില്ല -കുഞ്ഞാലിക്കുട്ടി
text_fieldsകൊടുവായൂർ: മുസ്ലിം ലീഗും സമസ്തയുമായി ഒരു ഭിന്നതയുമില്ലെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗ് -സമസ്ത ബന്ധത്തെ തുരങ്കംവെക്കാൻ ഒരു ശക്തിക്കുമാകില്ലെന്നും പുതുനഗരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സമസ്ത -ലീഗ് ബന്ധം പരമ്പരാഗതമാണ്. മുസ്ലിം സമുദായത്തെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതില്‍ ഇതിന് വലിയ പങ്കുണ്ട്. പണ്ഡിതരും നേതാക്കളും ചേര്‍ന്ന ഈ ബന്ധം തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.
ന്യൂനപക്ഷത്തെ സംരക്ഷിക്കാന്‍ സി.പി.എമ്മിനാകില്ല. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. യു.ഡി.എഫ് തരംഗമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.