കേരളത്തിൽ ലവ് ജിഹാദില്ല; ബി.ജെ.പിക്ക് എത്ര കേസുകൾ കണ്ടെത്താനായെന്ന് ശശി തരൂർ
text_fieldsതിരുവനന്തപുരം: കേരളത്തിൽ ലവ് ജിഹാദില്ലെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ ഡോ. ശശി തരൂർ. ബി.ജെ.പിക്ക് എത്ര ലവ് ജിഹാദ് കേസുകൾ കണ്ടെത്താൻ കഴിഞ്ഞെന്നും ശശി തരൂർ ചോദിച്ചു.
വർഗീയ വിഷം ചീറ്റുന്ന പ്രചരണമാണിത്. ഈ വിഷയത്തിൽ മലയാളികൾ വീണു പോകരുത്. വർഗീയമായി നാടിനെ വിഭജിക്കുന്ന പ്രചരണ തന്ത്രമാണിതെന്നും കോൺഗ്രസ് അതിനെ ഏറ്റുപിടിക്കുന്നില്ലെന്നും തരൂർ വ്യക്തമാക്കി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വർഗീയ വിഷ പ്രചാരണത്തെ തള്ളിക്കളയണമെന്നും തരൂർ ആവശ്യപ്പെട്ടു.
ശബരിമല വിഷയം മുഖ്യ തെരഞ്ഞെടുപ്പ് വിഷയമല്ല. എന്നാൽ, അത് പ്രധാനപ്പെട്ട വിഷയം കൂടിയാണ്. വ്യക്തികളുടെ സ്വകാര്യ അവകാശമാണ് മതവിശ്വാസം. ആചാര സംരക്ഷണം നെഹ്റുവിന്‍റെ ധാരയുമായി യോജിച്ചു പോകുന്നതാണെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.
ലവ് ജിഹാദുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കപ്പെടണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണിയാണ് സ്വകാര്യ ചാനലിന്റെ തെരഞ്ഞെടുപ്പ് പരിപാടിക്കിെട ആദ്യം ഉന്നയിച്ചത്. ലവ് ജിഹാദ് വിഷയം വീണ്ടും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും ജോസ് പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് വിഷയം വിവാദമായതോടെ ജോസ് കെ. മാണിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തുവന്നു. ജോസിന്‍റെ അഭിപ്രായം വ്യക്തിപരമാണെന്നും എൽ.ഡി.എഫ് നിലപാടല്ലെന്നും ഇരുവരും പ്രതികരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.