പ്ലസ് വൺ പുതിയ ബാച്ചില്ല; സാമ്പത്തിക ബാധ്യത വരുമെന്ന് സർക്കാർ
text_fieldsതിരുവനന്തപുരം: വമ്പിച്ച അധിക സാമ്പത്തിക ബാധ്യത വരുമെന്നതിനാൽ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറികളിൽ ഇൗ അധ്യയന വർഷം പുതിയ ബാച്ചുകൾ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിെൻറ ഉത്തരവ്. മലപ്പുറം ഉൾപ്പെടെ ജില്ലകളിൽ അധിക ബാച്ചുകൾ വേണമെന്ന് ചൂണ്ടിക്കാട്ടി ഹയർ സെക്കൻഡറി വിഭാഗം നൽകിയ റിപ്പോർട്ട് അവഗണിച്ചാണ് ഉത്തരവ്. സാമ്പത്തിക ബാധ്യതക്കു പുറമെ പൂർണതോതിൽ നേരിട്ടുള്ള ക്ലാസുകൾ നടത്താൻ കഴിയാത്ത സാഹചര്യവും നിലവിലുള്ള ബാച്ചുകളിൽ ആനുപാതിക സീറ്റ് വർധന നടപ്പാക്കിയതും ചൂണ്ടിക്കാട്ടിയാണ് പുതിയ ബാച്ച് വേണ്ടെന്ന തീരുമാനമെടുത്തത്.
വിവിധ ജില്ലകളിലെ ഹയർ സെക്കൻഡറി മേഖലയിലെ വിദ്യാഭ്യാസ ആവശ്യകത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റീജനൽ ഡെപ്യൂട്ടി ഡയറക്ടർ കൺവീനറായ ജില്ലതല കമ്മിറ്റിയും പൊതുവിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷനായ സംസ്ഥാനതല കമ്മിറ്റിയും രൂപവത്കരിച്ചിരുന്നു. ഇൗ കമ്മിറ്റികൾ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. കോവിഡ് സാഹചര്യത്തിൽ ഒാൺലൈൻ ക്ലാസുകളാണ് ഇപ്പോൾ നടക്കുന്നതെന്നും പൂർണ തോതിൽ നേരിട്ട് ക്ലാസുകൾ നടത്തുന്നതിനുള്ള സാധ്യത ഇൗ വർഷം നന്നെ വിരളമാണെന്നും സീറ്റ് കുറവുള്ള ജില്ലകളിൽ അധിക സീറ്റുകൾ അനുവദിച്ചിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.
ഇൗ അധ്യയന വർഷം ഒരു കുട്ടിക്കുേപാലും പഠനം നഷ്ടപ്പൊത്ത വിധം കൂടുതൽ സീറ്റുകൾ അനുവദിക്കുമെന്ന് സർക്കാർ നിലപാട് സ്വീകരിച്ചതായും ബാച്ചുകൾ വേണ്ടെന്ന തീരുമാനത്തിന് കാരണമായി ഉത്തരവിൽ പറയുന്നു. 2014 -15 വർഷങ്ങളിൽ അനുവദിച്ചതും മതിയായ കുട്ടികളില്ലാത്തതുമായ ബാച്ചുകൾ നിർത്തലാക്കി പകരം സീറ്റ് കുറവുള്ള മലബാർ മേഖലയിൽ ബാച്ചുകൾ അനുവദിക്കുമെന്നും സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് തൽക്കാലം നടപ്പാക്കേണ്ടെന്ന് പിന്നീട് ഭേദഗതി വരുത്തി ഉത്തരവിറക്കിയിരുന്നു.
മലപ്പുറം ജില്ലയിൽ മാത്രം 167 ബാച്ചുകൾ ആവശ്യമാണെന്ന് ഹയർ സെക്കൻഡറി വിഭാഗം മുൻവർഷങ്ങളിലെ അപേക്ഷകരുടെ എണ്ണവും പ്രവേശനവും പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം മൂന്നിരട്ടിയോളം വർധിച്ചതോടെ ഇഷ്ട സ്കൂളിനും വിഷയ കോമ്പിനേഷനും വേണ്ടി വിദ്യാർഥികൾ നെേട്ടാട്ടമോടുേമ്പാഴാണ് പുതിയ ബാച്ചുകൾ വേണ്ടെന്ന തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.