കടൽപോലെ ആവേശം; മത്സരിക്കുന്നില്ലെങ്കിലും ജി. സുധാകരന് വിശ്രമമില്ല
text_fieldsആലപ്പുഴ: അമ്പലപ്പുഴയിൽ മത്സരിക്കുന്നില്ലെങ്കിലും പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് വിശ്രമിക്കാൻ തീരെ നേരമില്ല. പിൻഗാമി എച്ച്. സലാമിനായി മണ്ഡലത്തിലെ പ്രചാരണ യോഗങ്ങളിൽ അദ്ദേഹം സജീവമാണ്. സ്ഥാനാർഥിയോടൊപ്പം റോഡ് ഷോകളിൽ പങ്കെടുത്തും പ്രധാന വാണിജ്യകേന്ദ്രങ്ങളിൽ നേരിട്ട് വോട്ട് അഭ്യർഥിച്ചും മുന്നിലുണ്ട്.
രണ്ട് ടേം നയം സി.പി.എം കർശനമാക്കിയതോടെയാണ് ജി. സുധാകരൻ അമ്പലപ്പുഴയില്നിന്ന് നാലാംതവണ ജനവിധി തേടാതിരുന്നത്. ജില്ല കമ്മിറ്റിയുടെ താൽപര്യപ്രകാരം ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും പ്രചാരണപരിപാടികളിൽ പങ്കെടുക്കുന്ന അദ്ദേഹം എ.കെ.ജി സെൻററിൽനിന്നുള്ള നിർദേശപ്രകാരം ദക്ഷിണ കേരളത്തിെല മറ്റ് മണ്ഡലങ്ങളിലും പ്രചാരണത്തിന് പോകുന്നു.
വിദ്യാർഥി രാഷ്ട്രീയത്തിൽ തുടങ്ങിയ പെതുവേദികളിലെ പ്രസംഗം 70 പിന്നിട്ടപ്പോഴും സുധാകരന് ആവേശമാണ്. അരമണിക്കൂർ മുതൽ ഒരുമണിക്കൂർ വരെയുള്ള സഖാവിെൻറ പ്രസംഗം വേറിട്ടതാണ്. ബഹളങ്ങളോ ജാഡകളോ ഇല്ല. പറയാനുള്ള കാര്യം ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുേമ്പാൾ പലപ്പോഴും ഒരു അധ്യാപകെൻറ ശൈലി പ്രകടമാകും. പ്രസംഗം കഴിയുേമ്പാൾ ആർക്ക് വോട്ട് ചെയ്യണമെന്നത് സംബന്ധിച്ച് ശ്രോതാക്കൾക്ക് കൃത്യമായ തീരുമാനമെടുക്കാൻ സാധിക്കുന്ന അവതരണം.
അമ്പലപ്പുഴ മണ്ഡലത്തിലെ 19 തെരഞ്ഞെടുപ്പ് മേഖല സമ്മേളനങ്ങളിലും 17 പൊതുയോഗങ്ങളിലും നിരവധി കുടുംബയോഗങ്ങളിലും സുധാകരൻ പങ്കെടുത്തു. ഇടതുമുന്നണിക്ക് തുടർഭരണം ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലെ പ്രചാരണങ്ങളെ വിലയിരുത്തി അദ്ദേഹം പറയുന്നു.
പ്രതിപക്ഷ നേതാവ് ഉയർത്തുന്ന ആരോപണങ്ങളിൽ ഗൗരവമുണ്ടെങ്കിൽ സർക്കാർ അത് മുഖവിലക്കെടുത്തിട്ടുണ്ട്. അല്ലാത്തവ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞിട്ടുമുണ്ട്. എല്ലാറ്റിനും മുഖ്യമന്ത്രി അക്കമിട്ട് മറുപടി നൽകുന്നതോടെ അവയെല്ലാം തകർന്നടിയുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.