തിരുവഞ്ചൂര്‍ ചെയ്ത വികസനങ്ങളല്ലാതെ കോട്ടയത്ത് ഒന്നുമില്ല -ഉമ്മന്‍ ചാണ്ടി
text_fieldsകോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചെയ്ത വികസനങ്ങളല്ലാതെ കോട്ടയത്ത് ഒന്നുമില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയത്ത് അത്ഭുകരമായ വികസനങ്ങള്‍ കൊണ്ടുവന്ന വ്യക്തിയാണ് തിരുവഞ്ചൂര്‍. കഴിഞ്ഞ അഞ്ച് വര്‍ഷം എല്‍.ഡി.എഫ്. കോട്ടയത്ത് ഒരു വികസന പ്രവര്‍ത്തനവും നടത്തിയിട്ടില്ല. ഇതിന്റെ ജാള്യത മറയ്ക്കുന്നതിന് വേണ്ടിയാണ് എല്‍.ഡി.എഫ് കുപ്രചരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയത ആളിക്കത്തിച്ച് വിഭാഗീയത വളര്‍ത്തി ആളുകളെ തമ്മിലടിപ്പിച്ച് മുതലെടുക്കാന്‍ ബി.ജെ.പി. ഇന്ത്യയില്‍ ശ്രമിക്കുമ്പോള്‍ കേരളത്തില്‍ എല്‍.ഡി.എഫ് ഇല്ലാത്ത അവകാശ വാദങ്ങള്‍ ഉന്നയിച്ച ജനങ്ങളെ കബളിപ്പിക്കാനും വര്‍ഗീയ വികാരം ആളിക്കത്തിക്കാനും ശ്രമിക്കുകയാണ്.
ശബരിമല വിഷയത്തില്‍ കടകംപള്ളി നടത്തിയ ഖേദപ്രകടനം ആത്മാർഥതയില്ലാത്തതാണ്. ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് അടിസ്ഥാന കാരണം 2016ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങമൂലം തിരുത്തി എല്‍.ഡി.എഫ്. സര്‍ക്കാര്‍ യുവതീപ്രവേശനത്തിന് അനുകൂലമായി നല്കിയ സത്യവാങ്മൂലമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരേയുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. ബി.ജെ.പിയുടെയും എല്‍.ഡി.എഫിന്റെയും പരാജയം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.