ആശവർക്കർമാരുടെ സമരത്തിൽ അന്യായമായി ഒന്നുമില്ല-നടൻ സലീംകുമാർ
text_fieldsതിരുവനന്തപുരം: ആശവർക്കർമാരുടെ സമരത്തിന് പിന്തുണയുമായി നടൻ സലീം കുമാർ. സമരത്തിൽ അന്യായമായി ഒന്നുമില്ല. ജീവിക്കാൻ വേണ്ടിയുള്ള സമരമാണെന്നും സലീം കുമാർ പറഞ്ഞു. സർക്കാർ സമരത്തെ നിരന്തരമായി അടിച്ചമർത്താൻ ശ്രമിക്കുന്നതിനിടെയാണ് സലീം കുമാറിൻറെ പ്രതികരണം.
ആശാവർക്കാർമാർ നാടിൻ്റെ സമ്പത്താണ്. അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പക്ഷേ ഓണറേറിയം എന്ന പേരിലുള്ള തുച്ഛമായ തുകക്ക് ഒരു ദിവസത്തിലെ 24 മണിക്കൂറും ജോലി ചെയ്യേണ്ട ബാധ്യത ഇന്നവർക്ക് വന്നിരിക്കുകയാണ്. ആശ വർക്കർമാരുടെ സമരത്തെ സർക്കാർ അധിക്ഷേപിക്കുകയാണ്. സമരത്തിന് മുഖം കൊടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
രണ്ടാഴ്ച്ചയായി സെക്രട്ടേറിയറ്റിന് മുന്നിലും കേരളത്തിലുടനീളവും അവർ സമരം നടത്തിവരികയാണ്. സർക്കാർ സമരത്തിന് മുഖം കൊടുക്കുന്നില്ലെന്ന് മാത്രമല്ല, അധിക്ഷേപിക്കുകയാണ്. സമരം ചെയ്യുന്ന സഹോദരിമാർക്ക് പിന്തുണ നൽകുമെന്നും സലീം കുമാർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.