വൈദ്യുതി നിയന്ത്രണത്തിൽ ഇളവ് വന്നേക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ വീണ്ടും കുറവ്. ശനിയാഴ്ചയിലെ ആകെ ഉപയോഗം 95.69 ദശലക്ഷം യൂനിറ്റാണ്. തുടർച്ചയായി രണ്ടാംദിവസമാണ് ആകെ വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂനിറ്റിന് താഴെയാവുന്നത്. പീക്ക് ടൈം ആവശ്യകതയിലും കുറവുണ്ടായി.
ശനിയാഴ്ച പീക് ആവശ്യകത 4585 മെഗാവാട്ട് ആയിരുന്നു. ഉപയോഗം കുറഞ്ഞതോടെ മേഖല തിരിച്ച വൈദ്യുതി നിയന്ത്രണത്തിൽ ഇളവ് ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് കെ.എസ്.ഇ.ബി. പീക് ടൈം ആവശ്യകത ഉയർന്നുനിൽക്കുന്ന മലബാറിലെ സബ്സ്റ്റേഷൻ പരിധികളിൽ നിയന്ത്രണം തുടരും. ഇവിടങ്ങളിൽ നിയന്ത്രണത്തിന്റെ സമയം കുറയ്ക്കും.
വേനൽ മഴ കിട്ടാൻ തുടങ്ങിയതോടെയാണ് വൈദ്യുതി ഉപഭോഗം കുറഞ്ഞത്.വെള്ളിയാഴ്ചയിലെ ആകെ ഉപയോഗം 98.83 ദശലക്ഷം യൂനിറ്റായിരുന്നു. ഒന്നരമാസത്തിനിടെ ആദ്യമായാണ് പ്രതിദിന ഉപയോഗം നൂറ് ദശലക്ഷം യൂനിറ്റിന് താഴെയെത്തിയത്. അതേസമയം, വീടുകളിലടക്കം വൈദ്യുതി ഉപയോഗം കൂടുമ്പോൾ നിയന്ത്രിക്കാൻ എ.ഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ വൈദ്യുതി വകുപ്പ് ആലോചിക്കുകയാണ്. ഉപയോഗിക്കുന്ന വൈദ്യുതിയുടെ കണക്ക് അതത് സമയം ഉപഭോക്താവിന്റെ മൊബൈൽ ഫോണിലേക്ക് സന്ദേശമായി അറിയിക്കുന്നതാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.