വെറുപ്പിന്റെ രാഷ്ട്രീയത്തെ പുറത്താക്കാൻ പുതിയ മുന്നേറ്റമുണ്ടാകണം -തുഷാര്‍ ഗാന്ധി
text_fieldsകാലിക്കറ്റ് സര്‍വകലാശാല ചെയര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആൻഡ് റിസർച് ഏര്‍പ്പെടുത്തിയ ഗാന്ധി ചെയര്‍ അവാര്‍ഡ് തുഷാര്‍ ഗാന്ധിക്ക് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് സമ്മാനിക്കുന്നു
തേഞ്ഞിപ്പലം: വെറുപ്പിന്റെ രാഷ്ട്രീയത്തെ രാജ്യത്തുനിന്ന് പുറത്താക്കാൻ പുതിയ മുന്നേറ്റമുണ്ടാകണമെന്നും ഈ മണ്ണ് നമ്മെ സംരക്ഷിക്കുമെന്നും മഹാത്മാ ഗാന്ധിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധി. കാലിക്കറ്റ് സര്‍വകലാശാല ചെയര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആൻഡ് റിസർച് ഏര്‍പ്പെടുത്തിയ 2023ലെ ഗാന്ധി ചെയര്‍ അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാര്‍ ഭരണത്തില്‍ രാജ്യത്ത് അതിഭീകരമായ അധികാരരാഷ്ട്രീയമാണ്. സംഘ്പരിവാര്‍ രാജ്യത്തിന് അത്യധികം അപകടമാണ്. നിലവിലെ അപകടാവസ്ഥയെക്കുറിച്ചാണ് അവാര്‍ഡ് ഏറ്റുവാങ്ങുമ്പോഴും താന്‍ ചിന്തിക്കുന്നത്. വ്യത്യസ്തതയുടെ ആശയത്തെ ബഹുമാനിക്കാന്‍ കഴിയണം. ജനങ്ങളുടെ മനസ്സിലേക്ക് രാഷ്ട്രീയ വിഷം കുത്തിവെക്കാനാണ് ഓരോ അവസരത്തിലും ആര്.എസ്.എസ് ശ്രമിക്കുന്നത്. തന്റെ മുത്തശ്ശനെ കൊന്നവരോടുള്ള പ്രതികാരം രാജ്യത്തെ സ്നേഹിച്ചാണ് താന്‍ തീര്‍ക്കുന്നതെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.
മഹാത്മാ ഗാന്ധിയെക്കുറിച്ച് വിവാദങ്ങളല്ല, സംവാദങ്ങളാണ് ഉണ്ടാകേണ്ടതെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് അഭിപ്രായപ്പെട്ടു. ഗാന്ധി ചെയര്‍ വിസിറ്റിങ് പ്രഫസര്‍ ഡോ. ആര്‍സു അധ്യക്ഷത വഹിച്ചു. ചെയര്‍ കോഓഡിനേറ്റര്‍ പി. പ്രേമരാജന്‍ പ്രശസ്തിപത്രം അവതരിപ്പിച്ചു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. പി. രവീന്ദ്രന് അവാര്‍ഡ് സമര്‍പ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.