െഎ.എസ് കേസുകൾ: കാകാണാതായവരെപ്പറ്റി ഒരു വിവരവുമില്ലാതെ എൻ.െഎ.എ
text_fields
കൊച്ചി: കാസര്‍കോട്, പാലക്കാട് ജില്ലകളിൽനിന്നായി ദുരൂഹ സാഹചര്യത്തിൽ കാണാതായവരെക്കുറിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാവാതെ ദേശീയ അന്വേഷണ എജൻസി. അന്വേഷണം ഏറ്റെടുത്ത് ഒമ്പത് മാസം പിന്നിട്ടിട്ടും കാണാതായവരിൽ ആരെക്കുറിച്ചും കൃത്യമായ വിവരങ്ങൾ പുറത്തുകൊണ്ടുവരാനോ പുറത്തുവന്ന മരണറിപ്പോർട്ടുകൾ സ്ഥിരീകരിക്കാനോ എൻ.െഎ.എക്ക് കഴിഞ്ഞിട്ടില്ല.
ഭീകര സംഘടനയായ െഎ.എസിൽ ചേർന്നതായി പല കോണുകളിൽനിന്ന് റിപ്പോർട്ടുകൾ വരുേമ്പാഴും ഇത് വിശ്വസിക്കാനാവാതെ കഴിയുന്ന ഇവരുടെ കുടുംബങ്ങൾക്കാവെട്ട ലഭിക്കുന്നതിലധികവും മരണ സന്ദേശങ്ങൾ. തീവ്രവാദ സംഘടനകളിൽ ചേർന്നതായി പറയപ്പെടുന്ന അഞ്ച് പേരാണ് അഫ്ഗാനിസ്താനിലും സിറിയയിലുമായി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. കാസർേകാട് പടന്ന സ്വദേശികളായ ഹഫീസ്, മുർഷിദ് മുഹമ്മദ്, പാലക്കാട് സ്വദേശികളായ ബെസ്റ്റിൻ എന്ന യഹ്യ, അബൂത്വാഹിർ, സജീർ മംഗലശ്ശേരി എന്നിവർ മരിച്ചതായാണ് റിപ്പോർട്ടുകൾ ലഭിച്ചത്. ബെസ്റ്റിൻ യഹ്യയുടെ ഭാര്യ മെറിൻ ജേക്കബ് എന്ന മറിയം, യഹ്യയുടെ സഹോദരൻ ബെക്സൺ വിൻസൻറ് എന്ന ഇൗസ, ഭാര്യ ഫാത്തിമ എന്ന നിമിഷ എന്നിവരും കാണാതായവരിലുണ്ട്.
കാണാതായവർ ഒരുമിച്ചാണോ ഉള്ളത്, ബംഗളൂരു വിമാനത്താവളത്തിൽനിന്ന് ടെഹ്റാനിലേക്ക് പോയ ഇവർ എങ്ങനെ അഫ്ഗാനിസ്താനിലെത്തി തുടങ്ങിയ കാര്യങ്ങൾ നിഗൂഢമായി തുടരുകയാണ്.
കാണാതായവർ ബംഗളൂരുവിൽനിന്നും മുംബൈയിൽനിന്നും അവസാനമായി യാത്ര ചെയ്തതിെൻറ വിവരങ്ങൾ മാത്രമാണ് യാത്രാ രേഖകളിൽനിന്ന് അന്വേഷണ ഏജൻസിക്ക് ലഭിച്ചത്. ഇവരിൽ ചിലർ ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് അഫ്ഗാനിസ്താനിലെ നങ്കർഹാർ പ്രവിശ്യയിലാണെന്ന് വ്യക്തമായത്. എന്നാൽ, ഇവർ എല്ലാവരും അവിടെ ഉണ്ടോ എന്ന് എൻ.െഎ.എക്ക് ഉറപ്പില്ല. കാണാതായവർക്കെതിരെ ഇൻറർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അഫ്ഗാനിസ്താനിലെയോ ഇറാനിലെയോ അന്വേഷണ ഏജൻസികൾക്ക് ഇവരെക്കുറിച്ച് ഒരു വിവരവുമില്ല.
അബ്ദുൽ റാഷിയുടെ ഭാര്യ സോണിയ സെബാസ്റ്റ്യന്‍ എന്ന ആയിഷ (19), മുഹമ്മദ് സാഹിദ് (29), അഷ്ഫാഖ് മജീദ് (25), ഡോ. ഇജാസ് (32), ഭാര്യ റഫീല (25), ഷിഹാസ് (24), ഭാര്യ അജ്മല (20), ഷിബി (31), മുഹമ്മദ് മര്വാന് (23), ഫിറോസ് ഖാന് (24), ഷംസിയ (24), മുഹമ്മദ് മന്‍സാദ്, രണ്ട് ചെറിയ കുട്ടികൾ എന്നിവരും കാണാതായവരിൽ ഉൾപ്പെടുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പ് അമേരിക്ക നങ്കർഹാർ പ്രവിശ്യയിൽ നടത്തിയ ബോംബാക്രമണത്തിൽ 13 ഇന്ത്യക്കാർ മരിച്ചുവെന്ന റിപ്പോർട്ടുകളെത്തുടർന്ന് എൻ.െഎ.എ അന്വേഷണം ഉൗർജിതപ്പെടുത്തിയെങ്കിലും ഫലം കണ്ടില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.