കേരളത്തിൽ നിർബന്ധിത മത പരിവർത്തനമില്ല: എം.സി ജോസഫൈൻ
text_fieldsകൊച്ചി: കേരളത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നില്ലെന്ന് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. കേരളത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നെന്ന ദേശീയ വനിത കമീഷൻ രേഖ ശർമയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവർ. രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് ദേശീയ വനിത കമീഷൻ അധ്യക്ഷ അങ്ങനെ പറഞ്ഞത്.
കേരളത്തെ കൃത്യമായി മനസ്സിലാക്കാതെയാണ് രേഖ ശർമയുടെ പ്രസ്താവന. ദേശീയതലത്തിൽ സംസ്ഥാനത്തെ ഇകഴ്ത്തിക്കാണിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ജോസഫൈൻ കുറ്റപ്പെടുത്തി. ഹാദിയ കേസിൽ സംസ്ഥാന കമീഷൻ കൃത്യമായി ഇടപെട്ടിരുന്നു. ദേശീയ വനിത കമീഷെൻറ സന്ദർശനത്തെക്കുറിച്ച് സംസ്ഥാന കമീഷന് അറിയിപ്പ് ലഭിച്ചിരുന്നില്ല.
സംസ്ഥാന കമീഷനോട് ഒരു റിപ്പോർട്ടും ദേശീയ കമീഷൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ജോസഫൈൻ പറഞ്ഞു. മഹാരാജാസ് കോളജിലെ വനിത സെൽ പ്രവർത്തനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അവർ. മിക്കവാറും പുരുഷന്മാരിൽ ഒരു പി.സി. ജോർജ് ഉണ്ടെന്നും ആണധികാരം പ്രയോഗിക്കുന്ന ഇത്തരക്കാർക്കെതിരെ വനിത കമീഷൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും വനിത സെൽ ഉദ്ഘാടനം ചെയ്ത ജോസഫൈൻ പറഞ്ഞു.
സിനിമ രംഗത്തുനിന്ന് വനിതകൾ തുറന്നു പറച്ചിലുകളുമായി രംഗത്ത് എത്തിയത് സ്വാഗതാർഹമാണ്. ഇനിയും കൂടുതൽ തുറന്നു പറച്ചിലുകൾ ഉണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം സംസ്ഥാന വനിത കമീഷൻ ഹാദിയയെ സന്ദർശിച്ചില്ലെന്ന് ആരോപിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറിെൻറയും കെ.എസ്.യുവിെൻറയും പ്രവർത്തകർ ജോസഫൈനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.