സംഘടനയെ തകർക്കാൻ ആസൂത്രിത ശ്രമമെന്ന് എസ്.ഡി.പി.െഎ
text_fieldsകോഴിക്കോട്: സംഘടനയെ തകർക്കാൻ സർക്കാരിെൻറ ഭാഗത്തു നിന്ന് ആസൂത്രിത ശ്രമം നടക്കുന്നതായി എസ്.ഡി.പി.െഎ സംസ്ഥാന അധ്യക്ഷൻ പി. അബ്ദുൽ മജീദ് ഫൈസി. മഹാരാജാസ് സംഭവത്തിെൻറ മറവിൽ എസ്.ഡി.പി.െഎയെ ഇല്ലാതാക്കാൻ സി.പി.എം ശ്രമിക്കുന്നു. എസ്.ഡി.പി.െഎക്കാരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞിട്ടില്ല. അതേ സമയം, പൊലീസ് ഭീകരതക്കെതിരെ വെള്ളിയാഴ്ച ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധറാലിനടത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗെയിൽ വിഷയത്തിലടക്കം ഇടപെട്ടതിലെ പ്രതികാരമാണ് സി.പി.എം ഇപ്പോൾ തീർക്കുന്നത്. മഹാരാജാസിലെ സി.സി.ടി.വി ദൃശ്യം മാധ്യമങ്ങൾക്ക് നൽകണം. തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിനെ സഹായിച്ചിട്ടുണ്ട്. അത് ഇനിയും തുടർന്നേക്കാമെന്നും ചില തദ്ദേശ സ്ഥാപനങ്ങളിൽ സി.പി.എമ്മിന് നൽകിയ പിന്തുണ പിൻവലിക്കില്ലെന്നും അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.