ഫാഷിസത്തെ ചെറുക്കാൻ ശരിയായ ഇടതുപക്ഷനിര ഉണ്ടാവണം –കെ.എൻ. രാമചന്ദ്രൻ
text_fieldsകോഴിക്കോട്: ഫാഷിസത്തെ ചെറുക്കാൻ ശരിയായ ഇടതുപക്ഷനിര ഉണ്ടാവണമെന്ന് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ ജനറൽ സെക്രട്ടറി കെ.എൻ. രാമചന്ദ്രൻ. ആർ.എസ്.എസും ബി.ജെ.പിയും നയിക്കുന്ന നവഹിന്ദുത്വ ഫാഷിസം രാജ്യത്തെ അപകടാവസ്ഥയിലെത്തിച്ചിരിക്കുകയാണ്. ഇതിനെതിരെ ജനാധിപത്യ ബദൽശക്തികളെ അണിനിരത്തണം. കേരളത്തിലെ ഇടതുസർക്കാർ ബി.ജെ.പിയുടെ സാമ്പത്തികനയങ്ങളാണ് നടപ്പാക്കുന്നത്. ശരിയായ ഇടതുപക്ഷ ഐക്യനിര ഉണ്ടായെങ്കിൽ മാത്രമേ ഫാഷിസത്തെ ചെറുക്കാനാകൂ-അദ്ദേഹം പറഞ്ഞു. സി.പി.ഐ (എം.എൽ) റെഡ് സ്റ്റാറിന്‍റെ 12ാം പാർട്ടി കോൺഗ്രസിന് തുടക്കംകുറിച്ച് കോഴിക്കോട് മുതലക്കുളത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സരോവരം ബയോപാർക്ക് പരിസരത്തുനിന്ന് ആരംഭിച്ച റാലി മുതലക്കുളം മൈതാനത്ത് സമാപിച്ചു.
സംസ്ഥാന സെക്രട്ടറി എം.പി. കുഞ്ഞിക്കണാരൻ അധ്യക്ഷത വഹിച്ചു. ഡോ. പി.ജെ. ജെയിംസ്, തമിഴ്നാട് സംസ്ഥാന സെക്രട്ടറി മനോഹരൻ, ബി. രുദ്രയ്യ, ഹരിപ്രസാദ്, പ്രമീള, പ്രദീപ് സിങ്, ലാഭ് സിങ്, റിതാൻഷ് ആസാദ്, സഞ്ജയ് സിങ് വി, വിജയകുമാർ, സൗര, അരുൺ വലാസ്കർ, ബാബുറാം, പ്രദോഷ്, സ്മിത സംസാരിച്ചു. പ്രതിനിധിസമ്മേളനം എസ്.കെ. പൊറ്റെക്കാട്ട് ഹാളിൽ ഞായറാഴ്ച രാവിലെ ആരംഭിക്കും. വിവിധ രേഖകളിൽ ചർച്ച നടക്കും. പുതിയ കേന്ദ്ര കമ്മിറ്റിയേയും ജനറൽ സെക്രട്ടറിയേയും തിരഞ്ഞെടുത്ത് 29ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.