ആർ.സി.സി യിൽ കീമോ കഴിഞ്ഞിറങ്ങുന്ന രോഗികൾ പടിക്കെട്ടിറങ്ങേണ്ട സാഹചര്യം ഉണ്ടാകരുത്- മനുഷ്യാവകാശ കമ്മീഷൻ
text_fieldsതിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി) കീമോ തെറാപ്പി ചികിത്സ കഴിഞ്ഞു വരുന്ന രോഗികൾക്ക് ലിഫ്റ്റ് പ്രവർത്തിക്കാതിരിക്കുന്നതിനാൽ പടിക്കെട്ടിറങ്ങേണ്ടി വരുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇപ്രകാരം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.
രാത്രിയിൽ കീമോതെറാപ്പി കഴിഞ്ഞു വരുന്ന രോഗികൾക്ക് ലിഫ്റ്റ് സuകര്യം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആർ സി സി ഡയറക്ടർക്ക് കർശന നിർദ്ദേശം നൽകി. ആർ.സി.സി കെട്ടിടത്തിലെ ന്യൂ ബ്ലോക്കിലുള്ള അഞ്ച്, ആറ് നിലകളിലാണ് കീമോതെറാപ്പി നൽകുന്നത്. പല രോഗികൾക്കും അർധരാത്രിവരെ ചകിത്സ നൽകാറുണ്ട്.
രാത്രിയിൽ കീമോതെറാപ്പി കഴിഞ്ഞു വരുന്ന രോഗികൾക്കാണ് ലിഫ്റ്റ്സuകര്യം നിഷേധിക്കുന്നത്. ആർ.സി.സി ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. മൂന്ന് വാർഡുകളിലാണ് കീമോ തെറാപ്പി നൽകി വരുന്നത്. ഇതിൽ ഒരു വാർഡ് 24 മണിക്കൂറും പ്രവർത്തിക്കും. മറ്റ് രണ്ട് വാർഡുകൾ രാത്രി എട്ടു വരെയാണ് പ്രവർത്തിക്കുന്നത്. ഓരോ മാസവും ശാശരി 7800 രോഗികൾക്ക് കീമോ നൽകുന്നുണ്ട്. ഇതിൽ 400 ഓളം രോഗികൾക്ക് വൈകിട്ട് 7.30 ന് ശേഷമാണ് കീമോ നൽകുന്നത്. രോഗികൾക്ക് വേണ്ടി ഇ- ബ്ലോക്കിൽ അഞ്ച് ലിഫ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ലിഫ്റ്റുകളും രാത്രി 10 വരെ തുടർച്ചതായി പ്രവർത്തിക്കും. 10 ന് ശേഷം ഒരു ലിഫ്റ്റ് മാത്രം രാവിലെ ഏഴു വരെ പ്രവർത്തിക്കും. രാത്രി എട്ടിന് ശേഷം കീമോ നൽകുന്ന രോഗികളുടെ എണ്ണം കുറവായതു കൊണ്ടാണ് ഒരു ലിഫ്റ്റ് മാത്രം പ്രവർത്തിക്കുന്നത്.
കമ്മീഷനിൽ പരാതി ലഭിച്ചതു മുതൽ രാത്രിയിൽ ലിഫ്റ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകി. ലിഫ്റ്റിന്റെ ഉപയോഗത്തെ കുറിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ രോഗികൾക്ക് നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ രാത്രികളിൽ ലിഫ്റ്റ് പൂട്ടിയ ശേഷം ജീവനക്കാർ പോകുന്നതായും കീമോ കഴിഞ്ഞിറങ്ങുന്ന രോഗികൾ പടിക്കെട്ട് ഇറങ്ങേണ്ട സാഹചര്യമുണ്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.