മുട്ടിൽ മരംമുറിക്കേസ് അട്ടിമറിക്കാനും ഉദ്യോഗസ്ഥനെ കുടുക്കാനും നടന്നത് വൻ ഗൂഢാലോചന; വിവരങ്ങൾ പുറത്ത്
text_fieldsതിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസ് അട്ടിമറിക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥനും മുഖ്യ പ്രതികളും പ്രമുഖ മാധ്യമ പ്രവർത്തകനുമടങ്ങിയ സംഘം നടത്തിയ ഗൂഢാലോചന പുറത്ത്. കോഴിക്കോട് സാമൂഹിക വനവത്കരണ വിഭാഗം വനപാലകനായിരുന്ന എൻ.ടി. സാജൻ കേസിലെ മുഖ്യപ്രതികളായ ആേൻറാ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, 'ന്യൂസ് 24' ലെ റിപ്പോർട്ടർ ദീപക് ധർമടം എന്നിവരുമായി ചേർന്ന് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന് വനം വകുപ്പ് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മരംമുറിക്കേസ് അട്ടിമറിക്കാൻ മണിക്കുന്നുമലയിലെ സ്വകാര്യ ഭൂമിയിൽ നിയമപരമായി മരംമുറിച്ച സംഭവത്തെ തെറ്റായി ചിത്രീകരിച്ച് അന്വേഷേണാദ്യോഗസ്ഥരെ അതിൽ കുടുക്കിയിടാൻ ഇവർ ഗൂഢാലോചന നടത്തിയതായും റിപ്പോർട്ടിലുണ്ട്. ഇതിെൻറ ഭാഗമായി എൻ.ടി. സാജൻ അഞ്ചുമാസത്തിനിടെ 87 തവണയാണ് ആേൻറാ അഗസ്റ്റിനുമായി ഫോണിൽ സംസാരിച്ചത്. ആേൻറാ അഗസ്റ്റിനും റോജി അഗസ്റ്റിനും ദീപക് ധർമടവും ഇൗ വർഷം ഫെബ്രുവരി ഒന്നു മുതൽ മേയ് 31 വരെ 113 തവണയാണ് ഫോണിൽ സംസാരിച്ചത്.
വയനാട് മുട്ടിൽനിന്ന് മുറിച്ചുകടത്തിയ 101 മരങ്ങൾ ഫെബ്രുവരി എട്ടിന് മേപ്പാടി റേഞ്ച് ഒാഫിസർ എം.കെ. സമീറിെൻറ നേതൃത്വത്തിൽ ഏറണാകുളത്തുനിന്ന് പിടിച്ചെടുത്തിരുന്നു. മരങ്ങൾ കൊണ്ടുപോകാൻ പാസിൽ കാണിച്ച തട്ടിപ്പ് കോഴിക്കോട് ഫ്ലൈയിങ് സ്ക്വാഡ് ഡി.എഫ്.ഒ ധനേഷ് കുമാറാണ് പുറത്തുകൊണ്ടുവന്നത്. തുടർന്ന്, കോഴിക്കോട് വനപാലകനായിരുന്ന ജെ. ദേവപ്രസാദ് ഫെബ്രുവരി 12ന് അവധിയിൽ പ്രവേശിച്ചപ്പോൾ പകരം ചുമതലയിലെത്തിയ എൻ.ടി. സാജൻ മുഖ്യപ്രതികളും മാധ്യമ പ്രവർത്തകനുമായി ചേർന്ന് നടത്തിയ ഗൂഢാേലാചന 18 പേജുള്ള റിപ്പോർട്ട് വിവരിക്കുന്നു. സാജനെതിരെ ഇതുവരെ നടപടി സ്വീകരിക്കാത്ത സർക്കാർ സ്വാഭാവിക സ്ഥലംമാറ്റം നൽകി സുരക്ഷിത ലാവണത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.