ലവ് ജിഹാദ് ഇെല്ലന്ന് പറയുന്നത് പൂർണമായും ശരിയല്ല –സെൻകുമാർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ലവ് ജിഹാദ് ഇല്ല എന്ന് പറയുന്നത് പൂർണമായും ശരിയെല്ലന്ന് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ. അതുകൊണ്ടാണ് ഹൈകോടതിക്കുപോലും അത്തരം ചില കേസുകളിൽ നടപടി എടുക്കേണ്ടിവന്നത്. സ്നേഹിക്കുന്ന ആളല്ല വിവാഹം കഴിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് അഭിമുഖത്തിൽ ‘ലൗവിൽ കൂടുതൽ എന്തൊക്കെയോ ഇതിലുണ്ടെന്ന്’ കരുതേണ്ടിയിരിക്കുന്നുവെന്ന് പറഞ്ഞത്. മുസ്ലിം സമുദായത്തിലാണ് ഇത് കൂടുതലെന്നത് കണക്കുകൾ പറയുന്നതാണ്. അല്ലാതെ പൊതുവായി പറഞ്ഞതല്ലെന്നും അദ്ദേഹം പറഞ്ഞു. ‘ജന്മഭൂമി’ ദിനപത്രത്തിെൻറ പ്രതിഭ സംഗമത്തിൽ പെങ്കടുത്തശേഷം മാധ്യമപ്രവർത്തകുരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹൈകോടതി തന്നെ രണ്ട് കേസുകൾ ഡി.ജി.പി എന്ന നിലയിൽ എന്നെ ഏൽപിച്ചിരുന്നു. അവയെല്ലാം െഎ.എസുമായി ബന്ധപ്പെട്ടതാണ്. ഇപ്പോൾ രാജ്യത്തിന് പുറത്തുപോയ കുട്ടി സ്നേഹത്തിലായിരുന്നത് മെറ്റാരാളുമായാണ്. വിവാഹം കഴിച്ചത് മറ്റൊരാളെയും. വാരികക്ക് നൽകിയ അഭിമുഖത്തിൽ മുസ്ലിംവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. അഭിമുഖത്തിൽ പറഞ്ഞ എല്ലാ കാര്യങ്ങളും അതുപോലെ വന്നില്ല. െഎ.എസും ആർ.എസ്.എസും ഒരുപോലെയല്ല എന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നു. ആർ.എസ്.എസ് ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ നിൽക്കുന്നവരാണ്. െഎ.എസ് അതിർത്തിക്ക് പുറത്തുനിൽക്കുന്ന ശക്തിയും. പലപ്പോഴും സർക്കാറുകൾക്കോ എൻഫോഴ്സ്മെൻറ് ഏജൻസികൾക്കോ ചെയ്യാൻ സാധിക്കാത്തത് അതാത് മതങ്ങളിലുള്ളവർക്ക് ചെയ്യാൻ കഴിയും. ഇതിൽ എന്ത് മുസ്ലിം വിരുദ്ധതയാണ്.
ഇൗ സമുദായത്തിൽനിന്നാണ് എനിക്ക് ഏറ്റവും കൂടുതൽ സുഹൃത്തുകളുള്ളത്. അസത്യങ്ങളൊന്നും താൻ പറഞ്ഞിട്ടില്ല. മുസ്ലിം ജനസംഖ്യയെക്കുറിച്ച് 2015ലെ ജനന മരണ രജിസ്ട്രേഷെൻറ കണക്കാണ് പറഞ്ഞത്. ഉടൻ രാഷ്ട്രീയ പ്രവേശനം ഉദ്ദേശിക്കുന്നില്ല. കുറച്ചുനാൾ മാർക്സിസ്റ്റ്കാരനായി നടന്നിട്ടുണ്ട്. അന്ന് തന്നെ സഖാവ് എന്നൊക്കെ പറഞ്ഞ് പ്രസംഗിച്ചവർ ഇന്ന് ഇടതുപക്ഷത്തിെൻറ അവിടെ കാവൽകിടക്കുന്നുണ്ട്. കോൺഗ്രസുകാരനായും ബി.െജ.പിക്കാരനായും നടന്നു. ഇതിൽ മൂന്നിലും എത്തിപ്പെടില്ലെന്ന് തോന്നുന്നു. അച്ഛനെയും അമ്മയെയും നോക്കാത്ത ഇക്കാലത്ത് പശുക്കളെ ആരാണ് നോക്കുകയെന്നും സെൻകുമാർ ചോദിച്ചു.
ഒരു പാർട്ടിയിലും ചേരുന്നില്ലെന്ന് സെൻകുമാർ
ഒരുപാർട്ടിയിലും ചേരുന്നിെല്ലന്നു സെൻകുമാർ. പറയാനുള്ള ചില കാര്യങ്ങൾ പറയേണ്ടിവരും. ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിൽ ആരംഭിച്ച സിവിൽ സർവിസ് അക്കാദമി താനാണ് കൊണ്ടോട്ടിയിൽ പോയി ഉദ്ഘാടനം ചെയ്തത്. അവരുടെ എത്രയോ ചടങ്ങിന് പെങ്കടുത്തിട്ടുണ്ട്. അന്നൊരാളും താൻ ജമാഅത്തെ ഇസ്ലാമിയുമായി അടുക്കാൻ പോകുന്നുവെന്ന് പറഞ്ഞില്ലല്ലോ. കെ. കരുണാകരെൻറ ജന്മശതാബ്ദിആഘോഷച്ചടങ്ങിലും പെങ്കടുത്തു. അത് കോൺഗ്രസുകാരനായത് കൊണ്ടാണോ. മോശമാണ് പരിപാടിയെങ്കിൽ ആര് നടത്തിയാലും പോകില്ല. ജന്മഭൂമിയുടെ പരിപാടിയിൽ പെങ്കടുക്കുന്നതിൽ ചിലർ നെറ്റിചുളിക്കുകയാണ്. അത്തരം നെറ്റികൾ ചുളിഞ്ഞുതന്നെയിരിക്കെട്ടയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.