പേഴ്സണൽ സ്റ്റാഫിനെ കണ്ടതിൽ അസാധാരണത്വമില്ല; വാർത്തകൾ നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി ഓഫീസിൽ പേഴ്സണൽ സ്റ്റാഫിനെ കാണുന്നതും പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കൽ സെക്രട്ടറിയും അടക്കമുള്ളവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തുന്നതും ദൈനംദിന ഓഫീസ് നിർവഹണത്തിൽ സാധാരണമായ കാര്യമാണെന്ന് കുറിപ്പുമായി മുഖ്യമന്ത്രിയുടെ ഓഫീസ് .
അത് മുഖ്യമന്ത്രി തലസ്ഥാനത്തുള്ള എല്ലാ ദിവസവും നടക്കാറുള്ളതുമാണ്. അതിനെ ഒരു തരത്തിലും ഉള്ള പരിശോധനയും നടത്താതെ, മുഖ്യമന്ത്രിയുടെ വസതിയിൽ എന്തോ പ്രത്യേക കാര്യം ചർച്ച ചെയ്യാൻ സ്റ്റാഫിലെ ചിലർ എത്തി എന്ന നിലയിൽ വാർത്ത സൃഷ്ടിക്കുന്നത് മാധ്യമ ധാർമികതയ്ക്കോ മര്യാദയ്ക്കോ നിരക്കുന്നതല്ലെന്നും കുറിപ്പിൽ പറയുന്നു.
വാർത്തകൾ വ്യാജമായി സൃഷ്ടിച്ചെടുക്കാനുള്ള ഇത്തരം നിരുത്തരവാദപരമായ ശ്രമങ്ങൾ മാധ്യമങ്ങളുടെ വിശ്വാസതയെ തന്നെ തകർക്കുന്നതാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പൊളിറ്റിക്കൽ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയും കൂടിക്കാഴ്ച നടത്തിയിരുന്നു. എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ മാറ്റുന്നത് സംബന്ധിച്ച് ചർച്ച നടത്താനായിരുന്നു കൂടിക്കാഴ്ചയെന്ന് രീതിയിൽ വാർത്തകൾ പുറത്ത് വന്നിരുന്നു.
ഡി.ജി.പിയും വൈകാതെ മുഖ്യമന്ത്രിയുടെ വസതിയിലെത്തുമെന്നും വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം വാർത്തകൾ നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.