അധ്യാപികയുടെ മരണം, നടുക്കം മാറാതെ വയനാട്; ആന അക്രമിക്കുേമ്പാൾ പ്രതിരോധിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല
text_fieldsകൽപറ്റ: മേപ്പാടി എളമ്പിലേരി ഭാഗത്ത് കണ്ണൂർ ചേലേരി സ്വേദശിനി അധ്യാപിക ഷഹാനയെ ആന കൊലപ്പെടുത്തിയ സംഭവം വയനാടിെന ഞെട്ടിച്ചു.
ദിനേന ആയിരക്കണക്കിന് സഞ്ചാരികളാണ് വയനാട്ടിലെത്തുന്നത്. അതിൽ കൂടുതലും മലപ്പുറം, കണ്ണൂർ ജില്ലകളിൽനിന്ന് എത്തുന്നവർ. ഇതരസംസ്ഥനങ്ങളിൽനിന്നും വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്. ഇതിനിടെ ഷഹാനയുടെ ദാരുണമരണം വയനാട് ടൂറിസം മേഖലയിൽ ഉണ്ടാക്കിയ ആഘാതം വലുതാണ്. കാടും മേടും പാറക്കെട്ടുകളും എല്ലാം വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ആന, കടുവ, പുലി എന്നിവ ജനവാസകേന്ദ്രങ്ങളിൽ വരെ എത്തുേമ്പാഴാണ് വനസമാനമായ പ്രദേശങ്ങളിൽ സഞ്ചാരികൾ അടച്ചുറപ്പില്ലാത്ത ഇടങ്ങളിൽ പണം നൽകി താമസിക്കുന്നത്. വനത്തോടു ചേർന്നുള്ള പ്രദേശങ്ങളിലാണ് അപകടനിലയിൽ താമസസൗകര്യങ്ങൾ ഒരുക്കുന്നത്.
ഗ്രാമപഞ്ചായത്തിൽനിന്ന് തുടങ്ങി ഭരണത്തിെൻറ മുകൾത്തട്ടുവരെ നിയമലംഘനങ്ങൾ. കൈക്കൂലി പതിവു സംഭവങ്ങൾ. സഞ്ചാരികളുടെ ജീവൻ പണയംവെച്ച് ഉല്ലാസം. ട്രക്കിങ്, ടെൻറിൽ താമസം, മരങ്ങളിലെ കുടിലുകൾ, വനത്തിലെ ജലസ്രോതസ്സുകളുടെ ചൂഷണം, അനധികൃത നിർമാണം -ടൂറിസം തഴച്ചുവളരുന്നത് ഇങ്ങനെയാണ്. പലയിടത്തും സുരക്ഷ സംവിധാനങ്ങൾ ഒന്നുമില്ല. രാത്രി അപകട സൂചനകൾ നൽകാൻ ആരുമില്ല. വാഹനസൗകര്യമില്ല. ഇതിനു മുന്നിൽ ടൂറിസം വകുപ്പും വനപാലകരും പൊലീസും ജില്ല ഭരണകൂടവും മൗനത്തിലാണ്. മാസപ്പടിയുടെ വിഹിതം പറ്റാൻ ഉദ്യോഗസ്ഥർ മാത്രമല്ല രാഷ്ട്രീയക്കാരുമുണ്ട്. പണം നൽകി അപകടക്കെണിയിലേക്ക് ജാഗ്രതയില്ലാതെ വരുന്നവരും സംഭവത്തിൽ 'കുറ്റവാളികൾ' തന്നെ. 'സാഹസിക' ടൂറിസത്തിൽ യുവജനങ്ങൾ തെന്നയാണ് മുന്നിൽ.
ഷഹാനയെ ആന അക്രമിക്കുേമ്പാൾ പ്രതിരോധിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. ഒരു ജീവൻ പൊലിഞ്ഞപ്പോഴാണ് സ്ഥാപനത്തിന് ലൈസൻസില്ലെന്ന് അധികൃതർ കണ്ടെത്തുന്നത്! എത്രയോ കാലമായി ടെൻറ് ടൂറിസം നടമാടുന്നു. അനിയന്ത്രിത ടൂറിസത്തിെൻറ ഇരയാണ് എളമ്പിലേരിയിൽ മരണപ്പെട്ട ഷഹാന. മേപ്പാടി, വൈത്തിരി, പടിഞ്ഞാറത്തറ, തിരുനെല്ലി പഞ്ചായത്തുകളിലാണ് ടൂറിസത്തിെൻറ പേരിൽ കൂടുതൽ നിയമലംഘനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.