Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമത, വിശ്വാസ വിരുദ്ധമായ...

മത, വിശ്വാസ വിരുദ്ധമായ ഒന്നും പാഠ്യപദ്ധതിയിൽ ചേർക്കില്ല -എം.വി ഗോവിന്ദൻ

text_fields
bookmark_border
The party is experiencing the ill effects of giving membership to all -M.V. Govindan
cancel

തിരുവനന്തപുരം: സി.പി.എം മതവിരുദ്ധ പാർട്ടിയല്ലെന്നും യുക്തിവാദ നിലപാട്​ സ്വീകരിക്കലല്ല സർക്കാർ നയമെന്നും സി.പി.എം. സംസ്ഥാന സെ​ക്രട്ടറി എം.വി ഗോവിന്ദൻ. സി.പി.എം. മതത്തിന് എതിരല്ല. വിശ്വാസം സംരക്ഷിക്കുന്ന നിലപാടാകും സ്വീകരിക്കുകയെന്നും പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി ഗൃഹസന്ദർശനത്തിന്‍റെ ഭാഗമായി പൂന്തുറ ഹിദായത്തുൽ ഇസ്​ലാം അറബിക്​ കോളജിൽ എത്തവെ പാഠ്യപദ്ധതി സംബന്ധിച്ചുയർന്ന ആശങ്കയോടും ചോദ്യങ്ങളോടുമായിരുന്നു പാർട്ടി സെക്രട്ടറിയുടെ മറുപടി.

‘‘മത, വിശ്വാസ വിരുദ്ധമായ ഒന്നും പാഠ്യപദ്ധതിയിൽ ചേർക്കില്ല. കരടിൽ എല്ലാം ഉണ്ടായെന്ന്​ വരും. അത്​ ഉദ്യോഗസ്ഥരുണ്ടാക്കുന്നതല്ലേ. ചർച്ചയിലൂടെയാണ്​ തീരുമാനത്തിലേക്കെത്തുക. അപ്പോൾ കരടിലെ ഈ പറഞ്ഞതെല്ലാം പോകും. എല്ലാ ആശങ്കയും ദൂരീകരിക്കു’’മെന്നും ഗോവിന്ദൻ വ്യക്തമാക്കി. സമാധാനവും സന്തോഷവുമാണ്​ ഏറ്റവും പ്രധാനപ്പെട്ടത്​. നബിതന്നെ ചൂണ്ടിക്കാട്ടിയത്​ ഇതാണ്​. മാത്രമല്ല, ഏതെങ്കിലും ഒരുമതം ഇതിൽനിന്ന്​ വ്യത്യസ്തമായ സമീപനം സ്വീകരിച്ചിട്ടുമില്ല.

ജനങ്ങ​ളെ മാറ്റി നിർത്തിക്കൊണ്ടുള്ള ഒരു പരിഷ്കരണവും പരിപാടിയും സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന്​ പറഞ്ഞ എം.വി. ഗോവിന്ദൻ കരുതൽ മേഖലയിലും മനസ്സ്​​ തുറന്നു. കരുതൽ മേഖല വിഷയത്തിൽ ജനങ്ങളെ ചേർത്തുനിർത്തുന്ന നിലപാടാണ്​ സർക്കാറിനുള്ളത്​. ജനങ്ങളുടെ ഭൂമി, കൃഷി, താമസസ്ഥലം, ആവാസ കേന്ദ്രം ഇതെല്ലാം പൊളിച്ചുകൊണ്ട്​ സർക്കാറിന്​ മുന്നോട്ടുപോകാനാവില്ല. കോടതിക്ക്​ ചിലപ്പോൾ പറയാൻ കഴിയും. കോടതി എന്നത്​ ​ജനങ്ങളോട്​ ഒപ്പംനിന്ന്​ പ്രവർത്തിക്കുന്ന സംവിധാനമല്ലല്ലോ. അതിനും മേലെയാണ്​. എന്നാൽ, സർക്കാർ ജനങ്ങളുടെ ഭാഗമായി രൂപപ്പെട്ട്​ വന്നതാണ്​. സർക്കാറിന്​ ജനങ്ങൾക്കൊപ്പമുള്ള നിലപാടേ സ്വീകരിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാവിലെ 10.15 ഓടെയാണ്​ എം.വി. ഗോവിന്ദൻ അറബിക്​ കോളജിലെത്തിയത്​. 20 മിനിറ്റോളം ഇവിടെ ചെലവഴിച്ചു. മടങ്ങുന്നതിനിടെ അറബിക്​ കോളജിലെ വിദ്യാർഥികളെത്തി. ഓരോരുത്തരെയും ഹസ്തദാനം ചെയ്ത്​ പരിചയപ്പെട്ട ശേഷമാണ്​ ഗോവിന്ദൻ മടങ്ങിയത്​. ആദ്യ ദിവസം മേഖലയിലെ 25ഓളം വീടുകളിലും സന്ദർശനം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mv govindanCPM
News Summary - There will be nothing anti-religious in the textbook - MV Govindan
Next Story