സിനിമ പ്രദർശിപ്പിച്ചതിൽ തെറ്റില്ല –ദേവേന്ദ്ര ഫഡ്നാവിസ്
text_fieldsതിരുവനന്തപുരം: സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഏത് സിനിമയും പൊതുമാധ്യമത്തില്‍ പ്രദര്‍ശിപ്പിക്കാമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
ബി.ജെ.പി സംസ്ഥാന സമിതി ഓഫിസില്‍ വാർത്തസമ്മേളനത്തിൽ കേരള സ്റ്റോറി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്ത് ദൂരദര്‍ശനില്‍ വിവിധ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലാണ് മത്സരമെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ എൻ.ഡി.എക്ക് വോട്ടുചെയ്താല്‍ അത് മോദിക്കും എൽ.ഡി.എഫിനോ യു.ഡി.എഫിനോ ചെയ്താൽ അത് രാഹുല്‍ ഗാന്ധിക്കുമായിരിക്കും ലഭിക്കുക -അദ്ദേഹം പറഞ്ഞു.
90കളില്‍ ആദ്യമായി ടെക്നോ പാര്‍ക്കുകള്‍ തുടങ്ങിയ സ്ഥലമാണ് തിരുവനന്തപുരം. അതിനുശേഷം തുടങ്ങിയ പല സ്ഥലങ്ങളും ഇന്ന് ടെക്നോളജി ഹബ്ബുകളായി. തിരുവനന്തപുരം ഇന്നും വളരെ പിറകിലാണ്. വലിയ സാധ്യതകളുള്ള നഗരമാണ് തിരുവനന്തപുരമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.