Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചോരക്കൊതിയൻമാരേ, ഈ...

ചോരക്കൊതിയൻമാരേ, ഈ നാലുമക്കൾ ഇനി അനാഥരാണ്...​

text_fields
bookmark_border
ചോരക്കൊതിയൻമാരേ, ഈ നാലുമക്കൾ ഇനി അനാഥരാണ്...​
cancel

ആ​ല​പ്പു​ഴ: ഹി​ബ, ലി​യ, ഭാഗ്യ, ഹൃ​ദ്യ... നാല്​ കുഞ്ഞുമുഖങ്ങൾ കരഞ്ഞ്​ കലങ്ങി ഇരിപ്പുണ്ടിവിടെ, 13 കിലോ മീറ്റർ മാത്രം അകലങ്ങളിലുള്ള രണ്ടുവീടുകളിലായി...

ഇവരെ ചേർത്തുപിടിച്ചിരുന്ന പ്രിയപ്പെട്ട ഉപ്പയും അച്ഛനും ഇന്നലെ മുതൽ ഈ വീടുകളിൽ ഇല്ല. ജീവന്‍റെ ജീവനായ അച്ഛൻമാർ വെറുതെയങ്ങ്​ ഇല്ലാതായതല്ല. കൊടിപിടിച്ച ചോരക്കൊതിയൻമാർ ക്രൂരമായി കൊന്നതാണവരെ.

ഇനി അച്ഛനെയും ഉപ്പയെയും കാണണമെങ്കിൽ ഈ കുഞ്ഞുമക്കൾ ഖബർസ്​ഥാനിലും ശവകുടീരത്തിലും പോകണം. അന്തിയുറങ്ങുന്ന ആറടി മണ്ണിന്‍റെ കാൽക്കീഴിൽ പ്രിയപ്പെട്ട അച്ഛന്‍റെ/ഉപ്പയുടെ ചിരിക്കുന്ന മുഖം മനസ്സിൽ നെരിപ്പോടായി ഓർക്കാൻ മാത്രമാണ്​ അവരുടെ വിധി. രാഷ്​ട്രീയ തിമിരം ബാധിച്ച രക്​തദാഹികൾ കവർന്ന രണ്ട്​ ജീവനുകൾ പ്രാണനുള്ള കാലത്തോളം ഈ മക്കളുടെ നെഞ്ചിൽ വിങ്ങുന്ന ഓർമയായി മാറും.

ക​ണ്ടു​നി​ന്ന​വ​ർ​ക്കും നൊ​മ്പ​ര​മാ​യി കുഞ്ഞുങ്ങളുടെ തേ​ങ്ങ​ൽ

കൊ​ല്ല​പ്പെ​ട്ട ഷാ​നി​െൻറ മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്ത്​ വാ​വി​ട്ട് നി​ല​വി​ളി​ക്കു​ന്ന മ​ക്ക​ളാ​യ 11 വ​യ​സ്സു​കാ​രി ഹി​ബ ഫാ​ത്തി​മ​യു​ടെ​യും അ​ഞ്ചു​വ​യ​സ്സു​കാ​രി ലി​യ ഫാ​ത്തി​മ​യു​ടെ​യും തേ​ങ്ങ​ൽ ക​ണ്ടു​നി​ന്ന​വ​ർ​ക്കും നൊ​മ്പ​ര​മാ​യി. പൊ​ന്നാ​ട്ടെ അ​ഞ്ചു​സെൻറ്​ ഭൂ​മി​യി​ലെ ചെ​റി​യ വീ​ട്ടി​ലാ​ണ് താ​മ​സം. ക​ള​ർ​കോ​ട് സ്വ​ദേ​ശി​യാ​യ ഷാ​നും കു​ടും​ബ​വും 10 വ​ർ​ഷ​മാ​യി പൊ​ന്നാ​ട് താ​മ​സ​മാ​യി​ട്ട്. അ​യ​ൽ​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഷാ​നി​നെ​ക്കു​റി​ച്ച് ന​ല്ല​ത് മാ​ത്ര​മേ പ​റ​യാ​ൻ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. പ​ല​രും വി​തു​മ്പ​ല​ട​ക്കാ​ൻ പാ​ടു​പെ​ടു​ന്നു​ണ്ടാ​യി​രു​ന്നു. നാ​ടി​െൻറ നാ​നാ​ഭാ​ഗ​ത്തു​നി​ന്നും ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് അ​വ​സാ​ന​മാ​യി കാ​ണാ​നെ​ത്തി​യ​ത്. വ​ൻ ജ​നാ​വ​ലി​​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ ഷാ​​നിെൻറ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി​യ​ത്.


'ഗാ​ന്ധു'​വെന്ന്​ വിളിക്കാൻ ഇനി അച്ഛനില്ല

രാവിലെ ട്യൂഷന്​ പോകു​േമ്പാൾ അച്ഛൻ രഞ്​ജിത്താണ്​ ഭാഗ്യയെ യാത്രയാക്കിയത്​. തൊട്ടുപിന്നാ​ലെയായിരുന്നു ​ക്രൂരമായ കൊലപാതകം. അച്ഛൻ മരണ​െപ്പട്ട വിവരം ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ്​ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴും മ​ക​​ൾ ഭാഗ്യയെ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചി​രു​ന്നി​ല്ല. സ്നേ​ഹം കൂ​ടു​മ്പോ​ൾ ഭാഗ്യയെ അ​ച്ഛ​ൻ വി​ളി​ച്ചി​രു​ന്ന​ത്​ 'ഗാ​ന്ധു'​വെ​ന്നാ​ണ്. രാ​വി​ലെ 11.30നാ​ണ് മ​ര​ണ​വി​വ​രം കു​ടും​ബാം​ഗ​ങ്ങ​ളെ അ​റി​യി​ച്ച​ത്. മ​ര​ണ​വി​വ​രം കേ​ട്ട് ഗാ​ന്ധു​വി​െൻറ അ​ല​മു​റ​യി​ട്ട ക​ര​ച്ചി​ൽ കു​ന്നം​പ​റ​മ്പ് വീ​ട്ടി​ലെ​ത്തി​യ ബ​ന്ധു​ക്ക​ളു​ടെ​യും അ​യ​ൽ​വാ​സി​ക​ളു​ടെ​യും ക​ണ്ണു​ക​ളെ ഈ​റ​ന​ണി​യി​ച്ചു. സ​ഹോ​ദ​രി ഹൃ​ദ്യ​യു​ടെ (കു​ഞ്ചു), ചേ​ച്ചി​യെ കെ​ട്ടി​പ്പി​ടി​ച്ചു​ള്ള ക​ര​ച്ചി​ൽ ക​ണ്ടു​നി​ന്ന​വ​രെ​യും ദുഃ​ഖ​ത്തി​ലാ​​​ഴ്​​ത്തി.

വീട്ടിലേക്കുള്ള യാത്രയിൽ വെട്ടിവീഴ്​ത്തി

ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജങ്​ഷനിൽ വെച്ചാണ്​ ഷാനിന്​ വെ​േട്ടറ്റത്​. വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ഷാ​െൻറ പിന്നിൽ കാർ ഇടിപ്പിക്കുകയും റോഡിൽ വീണ ഇയാളെ കാറിൽ നിന്നിറങ്ങിയ നാലോളം പേർ വെട്ടുകയുമായിരുന്നു. കൈകാലുകൾക്കും വയറിനും തലക്കും വെട്ടേറ്റിട്ടുണ്ട്. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാനെ പിന്നീട് അടിയന്തര ശസ്ത്രക്രിയക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 12ഓടെയാണ്​ മരണപ്പെട്ടത്​. അക്രമി സംഘം ആ കാറിൽ തന്നെ കടന്നുകളഞ്ഞു. നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

'ഞാ​ൻ ഏ​റെ ക​ഷ്​​ട​പ്പെ​ട്ട്​ വ​ള​ർ​ത്തി​യതാ എന്‍റെ ​േമാനെ'

'ഞാ​ൻ ഏ​റെ ക​ഷ്​​ട​പ്പെ​ട്ട്​ വ​ള​ർ​ത്തി​യ മ​ക​നെ ചോ​ര​കു​ടി​യ​ന്മാ​രാ​യ ബി.​ജെ.​പി​ക്കാ​ർ കൊ​ന്നു. അ​തി​ന്​ പ്ര​തി​ഫ​ല​മാ​യി ആ​രെ​യൊ​ക്കെ ​െകാ​ന്നാ​ലും എ‍െൻറ ചെ​റു​മ​ക്ക​ൾ അ​നാ​ഥ​രാ​യ​ത്​ പോ​ലെ ഓ​രോ കു​ടും​ബ​ത്തി​ലെ​യും കു​ഞ്ഞു​ങ്ങ​ൾ അ​നാ​ഥ​രാ​വു​ക​യേ ഉ​ള്ളൂ. ര​ണ്ട്​ കു​ഞ്ഞു​ങ്ങ​ളാ​ണ്​ ഇ​വി​ടെ വ​ഴി​യാ​ധാ​ര​മാ​യ​ത്. രാ​ഷ്​​ട്രീ​യം രാ​ഷ്​​ട്രീ​യ​മാ​യി കാ​ണു​ന്ന മ​ന​സ്​​​ഥി​തി കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​വ​ണം' -ഷാ​നി‍െൻറ പി​താ​വ്​ സ​ലീം വി​തു​മ്പി​െ​കാണ്ട്​ പറഞ്ഞ വാക്കുകളാണിത്​.

കൊല്ല​​പ്പെട്ട അഡ്വ. ഷാനിന്‍റെ പിതാവ്​ സലീം, അഡ്വ. ഷാൻ

'എ‍​െൻറ സു​ഹൃ​ത്തു​ക്ക​ളി​ൽ ബി.​ജെ.​പി​ക്കാ​രും സി.​പി.​എ​മ്മു​കാ​രു​മെ​ല്ലാം ഉ​ണ്ട്. ഞ​ങ്ങ​ളെ​ല്ലാം സാ​ഹോ​ദ​ര്യ​ത്തോ​ടെ​യാ​ണ്​ ക​ഴി​യു​ന്ന​ത്. അ​തു​പോ​ലെ ത​ന്നെ​യാ​ണ്​ എ‍െൻറ​ മോ​നും. ആ​ർ​ക്കെ​ങ്കി​ലും സ​ഹാ​യം ചെ​യ്യു​ക​യ​ല്ലാ​തെ ആ​രെ​യും ദ്രോ​ഹി​ക്കു​ന്ന സ്വ​ഭാ​വം അ​വ​നി​ല്ല. രാ​ഷ്​​ട്രീ​യ​മാ​യി അ​വ​ൻ വി​ശ്വ​സി​ച്ച പ്ര​സ്​​ഥാ​ന​ത്തി​ന്​ വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു എ​ന്ന​തൊ​ഴി​ച്ചാ​ൽ ആ​ർ​ക്കും ഒ​ര​ു ബു​ദ്ധി​മു​ട്ടും അ​വ​ൻ ചെ​യ്​​തി​ട്ടി​ല്ല. ഞാ​ൻ ഏ​റെ ക​ഷ്​​ട​പ്പെ​ട്ട്​ വ​ള​ർ​ത്തി​യ​താ​ണ്. രാ​ഷ്​​ട്രീ​യം രാ​ഷ്​​ട്രീ​യ​മാ​യി കാ​ണു​ന്ന മ​ന​ഃസ്​​​ഥി​തി കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​വ​ണം. ഞാ​ൻ വാ​ർ​ധ​ക്യ​ത്തി​ലെ​ത്തി. ഈ ​ മ​ക്ക​ളെ വ​ള​ർ​ത്താ​നോ സ​ഹാ​യി​ക്കാ​നോ പ​റ്റാ​ത്ത സ്​​ഥി​തി​വ​ി​ശേ​ഷ​മാ​ണ്. ര​ക്​​തം കൊ​തി​ക്കു​ന്ന കാ​പാ​ലി​ക​ർ​ക്ക്​ ആ​രു​ടെ​യെ​ങ്കി​ലും ര​ക്തം കു​ടി​ച്ചാ​ൽ മ​തി​യ​ല്ലോ.. മ​റ്റു​ള്ള​വ​രു​ടെ വേ​ദ​ന​യെ​ക്കു​റി​ച്ച്​ അ​വ​ർ​ക്ക്​ അ​റി​യേ​ണ്ട​തി​ല്ല​ല്ലോ. അ​ങ്ങ​നെ ഒ​രു സ​മൂ​ഹം ഇ​വി​ടെ വ​ള​ർ​ന്നു വ​രു​ന്നു​ണ്ട്.. '- സ​ലീം പ​റ​ഞ്ഞു.

'വെ​ട്ടി​ക്കൊ​ന്ന​ത് അ​മ്മ​യു​ടെ​യും ഭാ​ര്യ​യു​ടെ​യും മ​ക​ളു​ടെ​യും ക​ൺ​മു​ന്നി​ലിട്ടാണ്​'

ര​ഞ്​​ജി​ത്തിനെ അ​മ്മ​യു​ടെ​യും ഭാ​ര്യ​യു​ടെ​യും മ​ക​ളു​ടെ​യും ക​ൺ​മു​ന്നി​ലിട്ടാണ്​ വെ​ട്ടി​ക്കൊ​ന്ന​ത്​. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 6.30നാ​ണ്​​ നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം അ​ര​ങ്ങേ​റി​യ​ത്. ഒ​മ്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മൂ​ത്ത​മ​ക​ൾ ഭാ​ഗ്യ ട്യൂ​ഷ​ൻ ക്ലാ​സി​ലേ​ക്കും മാ​താ​വ്​ വി​നോ​ദി​നി അ​മ്പ​ല​ത്തി​ലേ​ക്കും പോ​കു​ന്ന​തി​ന്​ ഇ​രു​നി​ല കെ​ട്ടി​ട​ത്തി​െൻറ താ​ഴ​ത്തെ നി​ല​യു​ടെ മു​ൻ​വാ​തി​ൽ തു​റ​ന്നി​രു​ന്നു.

ചാ​രി​യി​ട്ട വാ​തി​ൽ അ​ട​ച്ചി​രു​ന്നി​ല്ല. സൈ​ക്കി​ളി​ൽ കാ​ർ​മ​ൽ ഹാ​ളി​ലെ ട്യൂ​ഷ​ൻ ക്ലാ​സി​ന്​ പോ​കു​ന്ന മ​ക​െ​ള പ​റ​ഞ്ഞ​യ​ക്കാ​ൻ ര​ഞ്​​ജി​ത്താ​ണ്​ ഗേ​റ്റ്​ തു​റ​ന്നു​കൊ​ടു​ത്ത​ത്. അ​തി​നു​ശേ​ഷം വീ​ട്ടി​ലെ സ​ന്ദ​ർ​ശ​ന​മു​റി​യി​ൽ ഇ​രി​ക്കു​േ​മ്പാ​ൾ ടീ​പോയ്​​ ഗ്ലാ​സ്​ അ​ടി​ച്ചു​പൊ​ട്ടി​ക്കു​ന്ന ശ​ബ്​​ദം​കേ​ട്ട്​ പു​റ​ത്തി​റ​ങ്ങി​യ​ ര​ഞ്ജി​ത്തി​നെ അ​ക്ര​മി​സം​ഘം അ​ടി​ച്ചു​വീ​ഴ്ത്തി.

കൊല്ലപ്പെട്ട രഞ്​ജിത്ത്​ ശ്രീനിവാസന്‍റെ ആറാട്ടുപുഴയിലെ തറവാട്ടിൽ സംസ്​കാരത്തിനുള്ള ഒരുക്കം നടക്കുന്നു

ഈ ​സ​മ​യം, ക്ഷേ​ത്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ര​ഞ്ജി​ത്തി​െൻറ മാ​താ​വ്​ വി​നോ​ദി​നി ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വാ​ൾ ക​ഴു​ത്തി​ൽ വെ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ള്ളി​യി​ട്ടു. ശ​ബ്​​ദം കേ​ട്ട് അ​ടു​ക്ക​ള​യി​ൽ​നി​ന്ന് വ​ന്ന ഭാ​ര്യ ലി​ഷ​യു​ടെ​യും ഉ​റ​ക്ക​മു​ണ​ർ​ന്ന് എ​ത്തി​യ ഇ​ള​യ​മ​ക​ൾ ഹൃ​ദ്യ​യു​ടെ​യും മു​ന്നി​ലാ​ണ്​ ​അ​ക്ര​മി​സം​ഘം ത​ല​ങ്ങും വി​ല​ങ്ങും വെ​ട്ടി​യ​ത്.

പു​റ​ത്തു​കി​ട​ന്ന ബൈ​ക്കും കാ​റും ത​ക​ർ​ത്താ​ണ്​ ഇ​വ​ർ മ​ട​ങ്ങി​യ​ത്. മു​ക​ൾനിലയിൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന, ര​ഞ്ജി​ത്തി​െൻറ സ​ഹോ​ദ​ര​ൻ അ​ഭി​ജി​ത്ത് എ​ത്തി​യ​പ്പോ​ൾ അ​ക്ര​മി​സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു. വി​വ​രം അ​റി​െ​ഞ്ഞ​ത്തി​യ ബ​ന്ധു​ക്ക​ളും പൊ​ലീ​സും ചേ​ർ​ന്ന് ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​വി​ലെ 7.20ന്​ ​മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:political murderAlappuzha murder
News Summary - Alappuzha murder: these four children are now orphans
Next Story