അഭിമന്യുമാരുടെ ഓർമയിൽ അവർ ഒത്തുചേർന്നു
text_fieldsകായംകുളം: സങ്കടപ്പെയ്ത്തിെൻറ നനവ് വറ്റാത്ത വള്ളികുന്നത്തെ പത്താം ക്ലാസുകാരൻ അഭിമന്യുവിെൻറ വീട്ടിൽ മഹാരാജാസിലെ രക്തസാക്ഷി അഭിമന്യുവിെൻറ മാതാവ് എത്തിയത് വികാരപരമായ രംഗങ്ങൾക്കിടയാക്കി. നെഞ്ചകം നീറുന്നവരുടെ കൂടിക്കാഴ്ചയിൽ ആശ്വാസവർത്തമാനങ്ങൾക്കപ്പുറം കണ്ണീർ നനവുള്ള വികാരപ്രകടനങ്ങൾ കണ്ടുനിന്നവരെയും വിഷമത്തിലാക്കുന്നതായിരുന്നു.
വിഷുദിനത്തിലെ ഉത്സവക്കാഴ്ചക്കിടയായിരുന്നു വള്ളികുന്നത്തെ 15കാരനായ അഭിമന്യു കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിലേക്ക് ശനിയാഴ്ച രാവിലെയാണ് എറണാകുളം മഹാരാജാസിൽ കൊല്ലപ്പെട്ട അഭിമന്യുവിെൻറ മാതാവ് ഭൂപതി എത്തുന്നത്. അഭിമന്യുവിെൻറ പിതാവ് അമ്പിളികുമാറിനെയും സഹോദരൻ അനന്തുവിനെയും കണ്ടതോടെ തന്നെ ഭൂപതിയുടെ നിയന്ത്രണം വിട്ടിരുന്നു.
ഇതോടെ ആര് ആരെ ആശ്വസിപ്പിക്കുമെന്ന തരത്തിലേക്ക് കാര്യങ്ങൾ മാറി. ഭിത്തിയിൽ തൂക്കിയിരുന്ന ചിത്രത്തിലേക്ക് നോക്കി 'അഭിമന്യു...മകനേ' എന്ന് വിലപിച്ച വട്ടവട അമ്മയുടെ' തോളിലേക്ക് അമ്മയില്ലാത്ത അനന്തു മുഖം അമർത്തിയത് കാഴ്ചക്കാരെയും ഇൗറനണിയിച്ചു. ബന്ധുക്കൾ ഒാരോരുത്തരെ കാണുേമ്പാഴും സങ്കടം നിയന്ത്രണം വിട്ടത് കൂട്ടക്കരച്ചിലിലേക്കാണ് വഴി മാറിയത്.ഭൂപതി മൂത്തമകൻ പിരിജിത്തിനൊപ്പമാണ് വള്ളികുന്നത്തേക്ക് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.