ഇവർ മണ്ണ് തിന്നുന്നു, സംസ്കാരത്തിന്റെ വീണ്ടെടുപ്പിനായി
text_fieldsസുല്‍ത്താന്‍ ബത്തേരി: കാലങ്ങളായി കാത്തുവെച്ച സംസ്കാരം നിലനിര്‍ത്താന്‍ മണ്ണ് തിന്നുകയാണ് വയനാടന്‍ വനാന്തരങ്ങളിലെ ഒരുകൂട്ടം കാട്ടുനായ്ക്കര്‍. പുല്പള്ളി എടക്കണ്ടി കാട്ടുനായ്ക്ക കോളനിക്കാർക്കാണ് ഇൗ വിചിത്രശീലം. ഇവിടേക്കെത്താൻ വന്യമൃഗങ്ങളുള്ള ഘോരവനത്തിലൂടെ രണ്ടു കിലോമീറ്റര്‍ സഞ്ചരിക്കണം. തങ്ങളുടെ ദൈവം ശിവന് സൃഷ്ടിച്ച മരുന്നാണ് ചിതൽപ്പുറ്റെന്നും ഇത് ഭക്ഷിച്ചാല്‍ രോഗങ്ങള്‍ പിടിപെടില്ലെന്നുമാണ് ഇവരുടെ വിശ്വാസം. കോളനിയിലെ ബാബുവും ഭാര്യ അമ്മിണിയും പുതുതലമുറയിലെ സീതയുമെല്ലാം ജനിച്ചകാലംമുതലേ മണ്ണ് തിന്നുന്നവരാണ്. നായാട്ടിനും വിറകിനുമായി ഉള്‍വനത്തില്‍ പോകുമ്പോള്‍ ചിതല്മണ്ണും ശേഖരിക്കും. അടുപ്പിനു മുകളില്‍ ചുള്ളിക്കമ്പുകള്‍ അടുക്കിവെച്ച് അതിനുമേല്‍ മൺക്കഷണങ്ങള് നിരത്തിെവക്കും. ചെറുചൂടും പുകയുമേറ്റ് മണ്ണ് പാകമാവും. വാട്ടിയെടുക്കുന്ന മണ്ണിന് കറുപ്പ് നിറമാവുന്നതോടെയാണ് ഭക്ഷിക്കുക.
പ്രാചീന ഗോത്ര കാലഘട്ടം മുതല്‍ പിന്തുടരുന്ന ഈ ശീലത്തിന് ശിവനുമായി ബന്ധപ്പെട്ട ഐതിഹ്യമാണുള്ളത്. ചിതൽപ്പുറ്റിെൻറ മണ്ണ് തിന്നാല്‍ ശിവഭഗവാന് പ്രസാദിക്കുമെന്നും ഈ ശക്തി ശരീരത്തെ സംരക്ഷിക്കുമെന്നുമാണ് വിശ്വാസം. പൂര്‍ണമായും കാടിനെ ആശ്രയിച്ച് കഴിയുന്ന ഗോത്രവിഭാഗമാണ് കാട്ടുനായ്ക്കര്‍. കാട്ടുചെടികളുടെ ഇലയും വേട്ടയാടി പിടിക്കുന്ന മൃഗങ്ങളുടെ ഇറച്ചിയുമാണ് പ്രധാന ഭക്ഷ്യവിഭവം. കാര്യപ്പെട്ട രോഗങ്ങളുടെ പേരൊന്നും ഇവര്‍ക്കറിയില്ല. പേക്ഷ, ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ഉടൻതന്നെ മൺക്കഷണം ചവച്ചരച്ച് തിന്നും.
പണ്ടുകാലത്ത് അടിയ, പണിയ, ഊരാളി എന്നീ ഗോത്ര വിഭാഗത്തിലും മണ്ണ് ഭക്ഷിക്കുന്നവരുണ്ടായിരുന്നു. എന്നാല്‍, ദാരിദ്ര്യംമൂലമായിരുന്നു അത്. ഇവരുടെ ഇൗ ശീലം അന്യമായിട്ട് 10 വര്‍ഷത്തോളമായി. അപ്പോഴും കാട്ടുനായ്ക്കരിൽ പലരും ഇപ്പോഴും മണ്ണ് ഭക്ഷിക്കുന്ന സ്വഭാവക്കാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.