അവർ ഇനി വളയം പിടിക്കും...ഗോത്രവർഗ കുടികളിലെ 10 വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ്
text_fieldsഅടിമാലി: കനവ് പദ്ധതിയിലൂടെ പത്ത് പേർക്ക് ഡ്രൈവിങ് ലൈസൻസ് ലഭ്യമായി. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി, മറയൂർ പഞ്ചായത്തിലെ 24 ഗോത്രവർഗ കുടികളിലെ വനിതകൾക്കായി മോട്ടോർ വാഹന വകുപ്പ്, മറയൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് കനവ്.
ആദ്യ ബാച്ചിന്റെ ഡ്രൈവിങ് ടെസ്റ്റ് മറയൂരിൽ നടത്തി. 43 പേരാണ് കനവ് പദ്ധതിയിൽ ചേർന്നത്. ആദ്യബാച്ചിലെ 12 പേർക്കു വേണ്ടി മറയൂർ ജെയ് മാതാ സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ ടെസ്റ്റിൽ 10 പേർ വിജയിച്ചു. ദേവികുളം സബ് ആർ.ടി.ഒക്ക് കീഴിൽ കനവ് ടീം അംഗങ്ങളായ ജോയിന്റ് ആർ.ടി.ഒ. എൽദോ മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർമാരായ ചന്ദ്രലാൽ, ഫ്രാൻസിസ്, എൻ.കെ.ദീപു, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഫവാസ് സലിം, അബിൻ ഐസക്ക് എന്നിവരാണ് ടെസ്റ്റിന് നേതൃത്വം നൽകിയത്.
ഫീസിനത്തിൽ അടക്കേണ്ട തുക സ്പോൺസർഷിപ്പ് വഴി കണ്ടെത്തി. സിലബസ് അനുസരിച്ചുള്ള ശാസ്ത്രീയ പഠന സൗകര്യങ്ങൾ മറയൂരിൽ തന്നെ നൽകി. മലയാ ളത്തിലും ആവശ്യപ്പെട്ടവർക്ക് തമിഴിലും ലേണേഴ്സ് പഠന സൗകര്യങ്ങൾ ഒരുക്കി. മോട്ടോർ വാഹന നിയമം, റോഡ് റെഗുലേഷൻ എന്നിവയിലും പരിശീലനം നൽകി. ബാക്കിയുള്ളവർക്ക് ഏപ്രിൽ മാസത്തിൽ ടെസ്റ്റ് നടക്കും. പഠന ചെലവിനുള്ള തുക അനുവദിക്കാമെന്ന് ജില്ല കുടുംബ ശ്രീ മിഷൻ ഉറപ്പു നൽകിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.