അർധരാത്രി വീടിന്റെ പൂട്ട് പൊളിക്കുന്ന ശബ്ദം; പൊലീസെത്തി നടത്തിയ തിരച്ചിലിൽ കണ്ടത് സണ്‍ഷെയ്ഡിൽ പതുങ്ങിയിരിക്കുന്ന കള്ളനെ
text_fieldsന്യൂമാഹി: മോഷണം നടത്താൻ പുലർച്ച വീട്ടില്‍ കയറിയ മോഷ്ടാവിനെ പൊലീസ് പിടികൂടി. കുഞ്ഞിന് ഛർദിയായതിനെ തുടർന്ന് ആശുപത്രിയിൽ പോയി അർധരാത്രി തിരിച്ചെത്തിയ വീട്ടുകാർ പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അവർ നടത്തിയ തിരച്ചിലില്‍ സണ്‍ഷെയ്ഡിന്റെ മൂലയില്‍ പതുങ്ങികിടക്കുകയായിരുന്ന കള്ളനെ പിടികൂടി.
കൊയിലാണ്ടി സ്വദേശി ജബ്ബാറിനെ (56) യാണ് ന്യൂ മാഹി പൊലീസ് പിടികൂടിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ന്യുമാഹി അഴീക്കലിലെ തബ്രീഷ്- ഫര്‍ദാന ഫാത്വിമ ദമ്പതികളുടെ എഫ്.ആര്‍ ഹൗസിലാണ് പ്രതി ഒളിച്ചുകടന്നത്. പുലര്‍ച്ചെ ഒരുമണിയോടെ കവര്‍ച്ചക്കെത്തിയ ഇയാള്‍ വീടിന്റെ മുകളിലെ ടെറസിലൂടെ കയറി സ്റ്റെയര്‍കേസിന്റെ പൂട്ടുപൊളിക്കുകയായിരുന്നു.
കുഞ്ഞിന് ഛര്‍ദി അനുഭവപ്പെട്ടതിനാല്‍ ഡോക്ടറെ കാണിച്ച് വീട്ടുകാർ തിരിച്ചെത്തിയ സമയമായിരുന്നു ഇത്. പൂട്ട് പൊളിക്കുന്ന ശബ്ദം ഫര്‍ദാനയുടെ ശ്രദ്ധയില്‍പെട്ടു. ഉടന്‍ അയല്‍വാസിയായ അശ്റഫിനെ ഫോണില്‍ വിവരമറിയിച്ചു. വീടുമുഴുവന്‍ തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താനായില്ല. വിവരമറിഞ്ഞ് ന്യൂമാഹി എസ്.എച്ച്.ഒ പി.വി രാജന്‍, എസ്.ഐമാരായ മഹേഷ് കണ്ടമ്പേത്ത്, അഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തിയാണ് സണ്‍ഷെയ്ഡിന്റെ മൂലയില്‍ പതുങ്ങികിടക്കുകയായിരുന്ന കള്ളനെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.