തില്ലങ്കേരിയിലെ ഉപതെരഞ്ഞെടുപ്പ്: കള്ളവോട്ട് തടയാൻ നടപടി വേണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കണ്ണൂർ ജില്ല പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷനിൽ വ്യാഴാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കള്ളവോട്ടും ആൾമാറാട്ടവും ബൂത്തുപിടിത്തവും തടയാൻ കർശന നടപടിക്ക് ൈഹകോടതി നിർദേശം. പ്രശ്നബാധിത ബൂത്തുകളുള്ള ഡിവിഷനിൽ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ പൊലീസ് സംരക്ഷണമടക്കം ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർഥി ലിൻഡ ജയിംസിെൻറ മുഖ്യ തെരഞ്ഞെടുപ്പ് ഏജൻറ് റോജസ് സെബാസ്റ്റ്യൻ നൽകിയ ഹരജിയിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും പൊലീസിനും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ ഈ നിർദേശം നൽകിയത്. ഹരജി 28ന് വീണ്ടും പരിഗണിക്കും.
ഡിവിഷനിലെ 64 ബൂത്തുകളും പ്രശ്നസാധ്യതയുള്ളവയാണെന്ന് കമീഷൻ അറിയിച്ചതിനെത്തുടർന്ന് തെരഞ്ഞെടുപ്പിന് പൊലീസ് സംരക്ഷണം നൽകണമെന്ന് കോടതി നിർദേശിച്ചു. ഉദ്യോഗസ്ഥർ, പോളിങ് ഏജൻറുമാർ, വോട്ടർമാർ തുടങ്ങിയവർക്ക് തെരഞ്ഞെടുപ്പിനുമുമ്പും ശേഷവും സംരക്ഷണം ഉറപ്പാക്കണം. എല്ലാ ബൂത്തിലും വിഡിയോഗ്രാഫർമാരെ നിയോഗിക്കണം.
പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണം തുടങ്ങിയ നിർദേശങ്ങളും നൽകി. സാങ്കേതിക കാരണങ്ങളാൽ വെബ് കാസ്റ്റിങ് അനുവദിക്കാൻ കഴിയില്ലെന്ന് കമീഷൻ വ്യക്തമാക്കിയതിനെത്തുടർന്ന് ഒാപൺ വോട്ട് ചെയ്യേണ്ടിവരുന്ന സാഹചര്യത്തിൽ കേരള പഞ്ചായത്തീരാജ് ചട്ടപ്രകാരം വോട്ടിങ് അനുവദിക്കാനും നിർദേശിച്ചു.
യു.ഡി.എഫ് സ്ഥാനാർഥിയുടെ മരണത്തെതുടർന്നാണ് ഡിവിഷനിലെ തെരഞ്ഞെടുപ്പ് മാറ്റിെവച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.