അവധി നീട്ടുന്ന കാര്യം ആലോചിക്കുന്നെന്ന് ജേക്കബ് തോമസ്
text_fieldsകോട്ടയം: വിജിലൻസ് ഡയറക്ടറായിരിക്കെ സസ്പെൻഡ് ചെയ്യണമെന്ന് താൻ സർക്കാറിനോട് ശിപാർശ ചെയ്ത ടോമിൻ തച്ചങ്കരി പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായിരിക്കുേമ്പാൾ എങ്ങനെ അവിടേക്ക് മടങ്ങുമെന്ന് ഡോ. ജേക്കബ് തോമസ്. സേനയുടെ തലപ്പത്തെ അസ്വസ്ഥതകളിൽ കടുത്ത ആശങ്കയുണ്ട്. ഇപ്പോൾ കാണുന്ന പലതും സേനക്ക് അഭികാമ്യമല്ല. അതുകൊണ്ടുതന്നെ അവധി വീണ്ടും നീട്ടുന്ന കാര്യം ആലോചിക്കുകയാണെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
വിജിലൻസ് ഡയറക്ടറായിരിക്കെ അവധിയിൽ പ്രവേശിച്ച ജേക്കബ് തോമസ് ഇൗമാസം 19ന് തിരികെയെത്താൻ തീരുമാനിച്ചിരുന്നു. താൻ തിരികെയെത്തുമെന്ന് ഉറപ്പായതോടെ പുതിയ വിവാദങ്ങളും തലെപാക്കുകയാണ്. ഇതിനു പിന്നിൽ ആരാണെന്ന് അറിയാം. അവധിയിലായിരുന്നപ്പോൾ തനിക്കെതിരെ ആരും ഒന്നും പറഞ്ഞില്ല. അവധി റദ്ദാക്കുമെന്ന സൂചന പുറത്തുവന്നതോടെ പുതിയ കഥകളുമായി പലരും രംഗത്തുവരുന്നു.
മൂവാറ്റുപുഴ വിജിലൻസ് കോടതിയിലടക്കം തച്ചങ്കരിക്കെതിരെ കേസുകളുണ്ട്. കേസിെൻറ ഗൗരവം കണക്കിലെടുത്താണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്യണമെന്ന് സർക്കാറിനോട് അന്ന് ശിപാർശ ചെയ്തത്. എന്നാൽ, സർക്കാർ ഇക്കാര്യം പരിഗണിച്ചില്ല. ഇനി വിവാദങ്ങൾക്കൊന്നും താനില്ല. പക്ഷേ, അഭികാമ്യമല്ലാത്ത നടപടികളെ അംഗീകരിക്കാനാവില്ല. പുസ്തകം എഴുതിയതിെൻറ പേരിൽ എന്തെങ്കിലും വിവാദം ഉള്ളതായി അറിയില്ല. ഇനി ഉെണ്ടങ്കിൽ തന്നെ എന്തുചെയ്യാനാണ്, പുസ്തകം പ്രസിദ്ധീകരിച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു.
നിലവിലെ ഡി.ജി.പി ടി.പി. സെൻകുമാർ കഴിഞ്ഞാൽ സേനയിൽ ഏറ്റവും സീനിയറായ ജേക്കബ് തോമസാകും അടുത്ത ഡി.ജി.പിയെന്ന അഭ്യൂഹം ശക്തമാണ്. ഇപ്പോഴത്തെ വിവാദങ്ങളും ഇൗനീക്കം മുന്നിൽ കണ്ടാണെന്ന് സേനയിലുള്ളവർ പറയുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ജേക്കബ് തോമസ് ഏപ്രിൽ ഒന്നിന് നിർബന്ധിത അവധിയിൽ പ്രവേശിച്ചത്. ഒരുമാസം കഴിഞ്ഞപ്പോൾ അവധി നീട്ടാൻ സർക്കാർ ആവശ്യപ്പെട്ടു. വീണ്ടും ഒരു മാസത്തേക്കുകൂടി അവധി ദീർഘിപ്പിച്ചു. പിന്നീട് കുറച്ചുകൂടി അവധി നീട്ടാൻ സർക്കാർ ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ 17 ദിവസം കൂടി നീട്ടി. ഇൗകാലാവധി അവസാനിക്കുന്നതിനിടെയാണ് പുതിയ വിവാദങ്ങൾ ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.