തുറന്നുപറച്ചിലുമായി മൂന്നാം പ്രതിയുടെ കുറിപ്പ്; കൊച്ചനിയൻ വധക്കേസ് വീണ്ടും ആളിക്കത്തുന്നു
text_fieldsതൃശൂർ: എസ്.എഫ്.ഐ മുൻ നേതാവ് ആർ.കെ. കൊച്ചനിയൻ വധക്കേസ് വിവാദം വീണ്ടും ആളുന്നു. സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കോൺഗ്രസ് നേതാവിെൻറ ജ്യേഷ്ഠസഹോദര പുത്രനാണ് ആ അറുകൊല ചെയ്തതെന്ന് കേസിലെ മൂന്നാം പ്രതി മാർട്ടിൻ ജോസഫാണ് സമൂഹ മാധ്യമത്തിൽ വെളിപ്പെടുത്തുന്നത്.
കേസിൽ പ്രതിചേർക്കപ്പെട്ട ആർക്കും കൊലപാതകവുമായി ബന്ധമില്ലെന്ന് കുറിപ്പിൽ പറയുന്നു. കൊല ചെയ്തയാളെ എസ്.എഫ്.ഐ പ്രവർത്തകർക്ക് തിരിച്ചറിയാൻ സാധിച്ചില്ല. കൂട്ടത്തിലൊരുവൻ കൊല്ലപ്പെട്ടതിെൻറ സങ്കടവും ദേഷ്യവും അനുഭവിച്ച എസ്.എഫ്.ഐ സുഹൃത്തുക്കൾ കേസ് ദുർബലപ്പെടാതിരിക്കാൻ കെ.എസ്.യു നേതാക്കളായിരുന്ന തങ്ങളുടെ പേരുകൾ പറയുകയായിരുന്നു.
കെ. കരുണാകരെൻറ ജില്ലയിലെ മാനസപുത്രനായി അറിയപ്പെട്ടിരുന്ന എം.എൽ.എയുൾപ്പെടെയുള്ളവർ എഴുതിയ തിരക്കഥയായിരുന്നു കൊലപാതകം. അന്നത്തെ ഡി.സി.സി പ്രസിഡൻറും കരുണാകരൻ മന്ത്രിസഭയിൽ കൃഷിമന്ത്രിയുമായിരുന്ന ഒല്ലൂർ എം.എൽ.എക്കും പങ്കുണ്ട്.
കേസ് അന്വേഷിച്ചത് കെ. കരുണാകരെൻറ വിശ്വസ്തനായിരുന്ന സി.ഐ ആയിരുന്നു. 28 വർഷമായി തങ്ങളുടെ കുടുംബം അനുഭവിച്ച കഷ്ടനഷ്ടങ്ങൾക്ക് പരിഹാരം കിട്ടണം. കൊലക്ക് ഉത്തരവാദികളായവരെയും രക്ഷപ്പെടുത്താൻ നെറികെട്ട രാഷ്ട്രീയം കളിച്ചവരെയും വെളിച്ചത്ത് കൊണ്ടുവരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.