മൂന്നാം ഘട്ടത്തിൽ 78.64 ശതമാനം പോളിങ്
text_fieldsതിരുവനന്തപുരം: വടക്കൻ കേരളം കൂടി ആേവശത്തോടെ ബൂത്തുകളിൽ വരിനിന്നതോടെ കോവിഡ് കാലത്തെ വെല്ലുവിളികൾ അതിജീവിച്ച് സംസ്ഥാനത്തെ തദ്ദേശ വോെട്ടടുപ്പ് പൂർത്തിയായി. മൂന്നാം ഘട്ടം കൂടി കഴിഞ്ഞതോടെ സംസ്ഥാനത്തെ പോളിങ് ശതമാനം 76.18 ശതമാനമായി. 2015ൽ 77.76 ശതമാനമായിരുന്നു. അതിനൊപ്പം എത്തിയില്ലെങ്കിലും കോവിഡ് കാലത്തും ആവേശത്തോടെ കേരളം വോട്ട് ചെയ്തെന്ന് ഇത് വ്യക്തമാക്കുന്നു.
പ്രചാരണത്തിലെ വീറും വാശിയും ജനങ്ങളിലെത്തിയെന്ന് വ്യക്തമാക്കിയ മൂന്നാം ഘട്ടത്തിൽ 78.64 ശതമാനമാണ് പോളിങ്. 2015ൽ ഇൗ ജില്ലകളിൽ 79.07 ശതമാനം രേഖപ്പെടുത്തിയിരുന്നു. ഡിസംബർ എട്ടിന് നടന്ന ഒന്നാം ഘട്ടത്തിൽ 73.12 ശതമാനവും പത്തിന് നടന്ന രണ്ടാം ഘട്ടത്തിൽ 76.78 ശതമാനവുമായിരുന്നു പോളിങ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 77.68 ശതമാനം പേർ വോട്ട് ചെയ്തിരുന്നു.
മൂന്നാം ഘട്ടത്തിലെ അന്തിമ കണക്കുകൾ വരുേമ്പാൾ പോളിങ് ശതമാനത്തിൽ നേരിയ മാറ്റം വരും. മൂന്നാം ഘട്ടത്തിൽ പോളിങ് ശതമാനം ഇങ്ങനെ: മലപ്പുറം 78.87 (79.70), കോഴിക്കോട് 79.00 (80.10), കണ്ണൂർ 78.57 (78.90), കാസർകോട് 77.17 (77.60). കോഴിക്കോട് കോർപറേഷൻ 70.28, കണ്ണൂർ കോർപറേഷൻ 71.59. മൂന്നാം ഘട്ടത്തിൽ കൂടുതൽ വോെട്ടടുപ്പ് നടന്നത് കോഴിക്കോടാണ്. കുറവ് കാസർകോടും. കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിൽ വമ്പൻ പോളിങ്. 89.38 ശതമാനം പേർ വോട്ട് ചെയ്തു.
ഒരു ജില്ലയും ഇക്കുറി 80 ശതമാനം കടന്നില്ല. കഴിഞ്ഞതവണ വയനാട്, കോഴിക്കോട് ജില്ലകൾ 80 പിന്നിട്ടിരുന്നു. ഇക്കുറിയും വയനാട്ടിൽതന്നെയാണ് ഉയർന്ന പോളിങ്. 79.49 ശതമാനം. കുറവ് പത്തനംതിട്ടയിൽ 69.72 ശതമാനം. ആവേശകരമായ വോെട്ടടുപ്പാണ് മൂന്നാം ഘട്ടത്തിൽ ദൃശ്യമായത്. ആദ്യ ഒരു മണിക്കൂറിൽ 6.50 ശതമാനം പേർ വോട്ട് ചെയ്തു. പോളിങ് അവസാനിച്ചപ്പോഴും വോട്ടർമാരുടെ നീണ്ടനിര പല ബൂത്തിലും ദൃശ്യമായിരുന്നു. ആദ്യ രണ്ട് ഘട്ടത്തിൽനിന്ന് വ്യത്യസ്തമായി പലയിടത്തും സംഘർഷങ്ങളും വാക്കുതർക്കവുമുണ്ടായി.
കള്ളവോട്ട് പരാതികളും ഏറെ വന്നു. തുടക്കം മുതൽ വൻ തിരക്കായിരുന്നു ബൂത്തുകളിൽ. നൂറുകണക്കിന് പേരാണ് നിരനിന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ അടക്കം പ്രമുഖർ തിങ്കളാഴ്ച വോട്ട് ചെയ്തു.
Live Updates
- 14 Dec 2020 1:33 PM IST
നാദാപുരത്ത് സംഘർഷം; പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു
നാദാപുരം ചിയ്യൂരിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. നാദാപുരം എസ്.ഐ ശ്രീജേഷിനും മൂന്ന് പൊലീസുകാർക്കും പരിക്ക്. കൂട്ടം കൂടി നിന്നവരെ പിരിച്ചു വിടാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.
- 14 Dec 2020 1:02 PM IST
ബൂത്ത് ഏജൻറ് കുഴഞ്ഞുവീണ് മരിച്ചു
മലപ്പുറം പള്ളിക്കലിൽ ബൂത്ത് ഏജൻറ് കുഴഞ്ഞുവീണ് മരിച്ചു. ചെനക്കൽ സ്വദേശി അസൈൻ സാദിക് ആണ് മരിച്ചത്. 35 വയസായിരുന്നു.
- 14 Dec 2020 11:52 AM IST
കണ്ണൂരിൽ കള്ളവോട്ട് ചെയ്തതായി പരാതി
കണ്ണൂരിൽ കള്ളവോട്ട് ചെയ്തതായി പരാതി. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നാലാം വാർഡിലാണ് കള്ളവോട്ട് ചെയ്തതായി പരാതി ഉയർന്നത്. മുഴപ്പിലങ്ങാട് സ്വദേശി പ്രേമദാസിൻെറ വോട്ട് മറ്റൊരാൾ ചെയ്തതായാണ് പരാതി. തുടർന്ന് പ്രേമദാസിനെ ചലഞ്ച് വോട്ട് ചെയ്യാൻ അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.