അവിശ്വാസപ്രമേയ ചർച്ചക്ക് മുമ്പ് തിരുവല്ല നഗരസഭ ചെയർമാൻ രാജിവെച്ചു
text_fieldsതിരുവല്ല: യു.ഡി.എഫിെൻറ അവിശ്വാസ പ്രമേയ ചർച്ചക്ക് മുമ്പ് നഗരസഭ ചെയർമാൻ കെ.വി. വർഗീസ് രാജിെവച്ചു. ഭൂരിപക്ഷം ഉറപ്പിക്കുന്നതിന് യു.ഡി.എഫ് അംഗങ്ങളുടെ അടക്കം പിന്തുണ ഉറപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് രാജി അനിവാര്യമായത്. കഴിഞ്ഞ അവിശ്വാസപ്രമേയത്തിൽ വിപ്പ് ലംഘിച്ച് കെ.വി. വർഗീസിന് അനുകൂലമായി നിലപാടെടുത്ത യു.ഡി.എഫ് കൗൺസിലർമാർ അയോഗ്യത അടക്കമുള്ള നടപടി നേരിടുന്നതും രാജിക്ക് കാരണമായി.
2017 ഏപ്രിലിൽ ചെയർമാനെതിരെ സ്വന്തം പാർട്ടി കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെടുകയായിരുന്നു. പിന്നീട് കഴിഞ്ഞ മാസം 30നാണ് 39 കൗൺസിലർമാരിൽ 20 ഭരണകക്ഷി അംഗങ്ങൾ ഒപ്പുവെച്ച അവിശ്വാസ പ്രമേയ നോട്ടീസ് നഗരകാര്യ വകുപ്പ് റീജനൽ ജോ. ഡയറക്ടർ മുമ്പാകെ സമർപ്പിച്ചത്. ചെയർമാൻ രാജിവെച്ചതോടെ അവിശ്വാസ പ്രമേയം ചർച്ചചെയ്യുന്നതിനുള്ള യോഗം അപ്രസക്തമായെങ്കിലും 11ഒാടെ 20 യു.ഡി.എഫ് അംഗങ്ങളും നാല് ബി.ജെ.പി അംഗങ്ങളും എസ്.ഡി.പി.ഐയുടെ ഏക അംഗവും പങ്കെടുത്ത കൗൺസിൽ യോഗം നടന്നു.
റീജനൽ ജോയൻറ് ഡയറക്ടർ ചെയർമാെൻറ രാജി സ്വീകരിച്ച വിവരം കൗൺസിലിന് മുമ്പാകെ അവതരിപ്പിച്ചു. പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നതുവരെ വൈസ് ചെയർപേഴ്സൻ ഏലിയാമ്മ തോമസിനാകും ചുമതല. 39 അംഗ നഗരസഭ കൗൺസിലിൽ കോൺഗ്രസ് - 11, കേരള കോൺഗ്രസ് എം - 10, ആർ.എസ്.പി - ഒന്ന് ഉൾെപ്പടെ 22 അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്. ഇതിൽ ചെയർമാൻ കെ.വി. വർഗീസ്, കൗൺസിലർ കൃഷ്ണകുമാരി എന്നിവരെ കോൺഗ്രസിൽനിന്ന് പുറത്താക്കിയതോടെ യു.ഡി.എഫിെൻറ അംഗബലം 20 ആയി.
എൽ.ഡി.എഫ് - ഒമ്പത്, ബി.ജെ.പി- നാല്, എസ്.ഡി.പി.ഐ-ഒന്ന്, സ്വതന്ത്രർ - മൂന്ന് എന്നിങ്ങനെയാണ് പ്രതിപക്ഷ നിരയിലുള്ളത്. ഇതിനിടെ, സെപ്റ്റംബർ ആദ്യവാരം നടക്കാനിടയുള്ള തെരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനം പിടിച്ചടക്കാനായി കേരള കോൺഗ്രസ് എമ്മിലെ പ്രമുഖ രണ്ട് നേതാക്കൾ അണിയറ നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.