Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൈക്കൂലി...

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല നഗരസഭ സെ​ക്രട്ടറിയെ റിമാൻഡ് ചെയ്തു

text_fields
bookmark_border
കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല നഗരസഭ സെ​ക്രട്ടറിയെ റിമാൻഡ് ചെയ്തു
cancel

തിരുവല്ല : കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ തിരുവല്ല നഗരസഭാ സെക്രട്ടറിയെയും ഓഫീസ് അസിസ്റ്റന്റന്റിനെയും റിമാൻഡ് ചെയ്തു. തിരുവല്ല നഗരസഭ സെക്രട്ടറി നാരായൺ സ്റ്റാൻലി ഓഫീസ് അസിസ്റ്റൻറ് ഹസിനാ ബീഗം എന്നിവരെയാണ് ശനിയാഴ്ച ഉച്ചയോടെ വഞ്ചിയൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് 25000 രൂപയുമായി ഇരുവരും വിജിലൻ സംഘത്തിന്റെ പിടിയിലായത് . പിടിയിലായ ഇരുവരെയും ശനിയാഴ്ച പുലർച്ചയോടെ ആണ് തിരുവല്ലയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.

നാരായൺ സ്റ്റാൻലിയുടെയും ഹസീനയുടെയും വീടുകളിൽ വിജിലൻസ് സംഘം റെയ്ഡ് നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച ചില രേഖകൾ പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരം.

നാരായൺ സ്റ്റാൻലിയുടെ വീട്ടിൽ നിന്നും ഒരേ രജിസ്ട്രേഷൻ നമ്പറിലുള്ള രണ്ട് ബൈക്കുകൾ വിജിലൻസ് പിടികൂടിയിട്ടുണ്ട്. ക്രിസ് ഗ്ലോബൽ സ്ഥാപന ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിലായിന്നു വിജിലൻസ് നടപടി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bribeThiruvalla Municipal Secretary
News Summary - Thiruvalla Municipal Secretary who was caught while accepting bribe was remanded
Next Story