Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2024 2:11 PM IST Updated On
date_range 12 Jun 2024 2:11 PM ISTതിരുവല്ല നഗരസഭ ഉപാധ്യക്ഷ സ്ഥാനം ടോസിലൂടെ എൽ.ഡി.എഫിന്; യു.ഡി.എഫിന്റെ രണ്ട് വോട്ടുകൾ അസാധുവായി
text_fieldsbookmark_border
തിരുവല്ല: തിരുവല്ല നഗരസഭ വൈസ് ചെയർമാൻ സ്ഥാനം ടോസിലൂടെ എൽ.ഡി.എഫിന് ലഭിച്ചു. എൽ.ഡി.എഫിലെ എൻ.സി.പി അംഗം ജിജി വട്ടശ്ശേരിൽ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ന് രാവിലെ 11 മണിക്ക് കോൺഫറൻസ് ഹാളിൽ നടന്ന വോട്ടിങ്ങിൽ യുഡിഎഫിന്റെ രണ്ട് വോട്ടുകൾ അസാധുവായിരുന്നു. തുടർന്ന് എൽഡിഎഫ് യുഡിഎഫ് അംഗബലം 15 ആയി. ഇതേ തുടർന്നാണ് ടോസിംഗിലേക്ക് കാര്യങ്ങൾ നീങ്ങിയത്. ബിജെപി അംഗങ്ങൾ വോട്ടിംഗ് ബഹിഷ്കരിച്ചു.
എൻ.ഡി.എ സ്വതന്ത്രനും എസ്.ഡി.പി.ഐ അംഗവും യു.ഡി.എഫിന് വോട്ട് ചെയ്തു. യു.ഡി.എഫ് വൈസ് ചെയർമാൻ ആയിരുന്ന ജോസ് പഴയിടം മുന്നണി ധാരണയുടെ പേരിൽ രാജിവച്ച സാഹചര്യത്തിലാണ് പുതിയ വൈസ് ചെയർമാനെ തിരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story