പെരിയയിൽ തോറ്റതിന് തിരുവല്ലയിൽ കണക്കു തീർക്കരുത്; സന്ദീപിേന്റത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് വി. മുരളീധരൻ
text_fieldsപാല: തിരുവല്ലയിലെ സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപിേന്റത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. പെരിയയിൽ തോറ്റതിന് സി.പി.എം തിരുവല്ലയിൽ കണക്ക് തീർക്കാൻ വരരുത്. പ്രതികൾക്ക് സി.പി.എമ്മുമായാണ് ബന്ധെമന്നും മുരളീധരൻ ആരോപിച്ചു.
രാഷ്ട്രീയ കൊലപാതകമല്ലെന്നാണഎ െപാലീസ് ആദ്യം പറഞ്ഞത്. സത്യം പറഞ്ഞ പൊലീസുകാരെ സി.പി.എം തിരുത്തി. സി.പി.എമ്മാണ് കേസിലെ റിമാൻഡ് റിപ്പോർട്ട് തിരുത്തിയെഴുതിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിലെ പ്രതികളിലൊരാളെ യുവമോർച്ച നേരത്തെ തന്നെ പുറത്താക്കിയതാണെന്നും വി. മുരളീധരൻ അവകാശപ്പെട്ടു. പാല ബിഷപ്പിനെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. പാലാ ബിഷപ്പിനെ കണ്ടത് സൗഹൃദ സന്ദർശനത്തിന്‍റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സന്ദീപിന്‍റെ കൊലപാതകം ആർ.എസ്.എസ്-ബി.ജെ.പി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ബി.ജെ.പിയാണ് കൊലപാതക സംഘത്തെ നിയോഗിച്ചത്. നിഷ്ഠൂരമായ കൊലപാതകമാണ് ഉണ്ടായതെന്നും കോടിയേരി പറഞ്ഞിരുന്നു.
അക്രമപാതയിൽ നിന്നും പിന്തിരിയാൻ ആർ.എസ്.എസ് തയാറാവണം. സി.പി.എം സമാധാനത്തിനായി നിലകൊള്ളും. സി.പി.എമ്മുകാരൻ മരിച്ചാൽ വ്യാജ പ്രചരണം നടത്തുന്നത് പതിവ് പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.