തിരുവമ്പാടി സ്റ്റേഷനിൽ കവർച്ച കേസ് പ്രതികളുടെ അക്രമം
text_fieldsതിരുവമ്പാടി: തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ കവർച്ച കേസിൽ പിടികൂടിയ പ്രതികൾ െപാലീസിനെ ആക്രമിച്ചു. മാനിപുരം കാപ്പുമ്മൽ ലിേൻറാ രമേശ് (21), തിരുവമ്പാടി കളമ്പ്കാട്ട് ബെർണിഷ് മാത്യു (20) എന്നിവരാണ് എസ്.ഐയെയും പൊലീസുകാരനെയും ആക്രമിച്ചത്. പരിക്കേറ്റ എസ്.ഐ എം. സനൽ രാജ്, സിവിൽ പൊലീസ് ഓഫിസർ അനീസ് എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമത്തിൽ സ്റ്റേഷനിലെ സി.സി.ടി.വി കാമറയും കസേരയും തകർന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയ യുവാവിനെ പ്രതികൾ ചോദ്യം ചെയ്തത് അക്രമത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് എസ്.ഐക്കും പൊലീസുകാരനും മർദനമേറ്റത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.
പ്രതികൾക്കെതിരെ സ്റ്റേഷൻ ആക്രമണത്തിനും ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനുമെതിരെ കേസെടുത്തു. പ്രതികൾ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ജൂൺ 29ന് കൂടരഞ്ഞിയിൽ വെച്ച് ബൈക്ക് തടഞ്ഞ് പഴ്സും പണവും പ്രതികൾ കവരുകയായിരുന്നുവെന്ന് മോഷണ കേസിലെ പരാതിക്കാരൻ ജാലിബ് പറഞ്ഞു.
പ്രതികളെ പിന്തുടർന്ന താൻ മർദനത്തിനിരയായതായി അദ്ദേഹം പറഞ്ഞു. പ്രതികൾക്കെതിരെ മറ്റൊരു മോഷണ കേസും ലഹരി വിൽപന കേസും നിലവിലുണ്ട്. അതേസമയം, പൊലീസുകാർ തെൻറ മകനെ ആക്രമിക്കുകയായിരുന്നുവെന്ന് ബെർണിഷ് മാത്യുവിെൻറ മാതാവ് ഡാനി ആരോപിച്ചു. മകൻ നിരപരാധിയാണെന്ന് ലിേൻറാ രമേശിെൻറ മാതാവ് കമലയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.