തിരുവനന്തപുരം വിമാനത്താവളം; ദേശസുരക്ഷ ക്ലിയറൻസ് ലഭിച്ചാൽ 45 ദിവസത്തിനകം അദാനി ഗ്രൂപ്പുമായി കരാർ –കേന്ദ്ര സർക്കാർ
text_fieldsകൊച്ചി: ദേശസുരക്ഷയുമായി ബന്ധപ്പെട്ട ക്ലിയറൻസ് ലഭിച്ചാൽ 45 ദിവസത്തിനകം തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് കൈമാറി അദാനി ഗ്രൂപ്പുമായി കരാർ ഒപ്പു വെക്കുമെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയിൽ. നിലവിലെ കേസിെൻറ തീർപ്പിന് വിധേയമായായിരിക്കും കൈമാറ്റം. കൈമാറ്റവുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവ് അനുവദിക്കുന്നത് ലേലനടപടികളെ ബാധിക്കുമെന്നും കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
എന്നാൽ, നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളം വരുമാനം ഉണ്ടാക്കാനെന്ന പേരിൽ പാട്ടത്തിന് നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും എയർേപാർട്ട് അതോറിറ്റി ആക്ടിനും പൊതുതാൽപര്യത്തിനും വിരുദ്ധമാണ് കൈമാറ്റമെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം, കേസിെൻറ വാദം കേൾക്കുന്നതിൽനിന്ന് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് ടി.ആർ. രവിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പിന്മാറി. ഹാജരായ അഭിഭാഷകരിൽ ഒരാൾ ജസ്റ്റിസ് ടി.ആർ. രവിയുടെ സീനിയറായതിനാലാണിത്.
വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനേ സാധിക്കൂവെന്ന് കേന്ദ്രത്തിെൻറ വിശദീകരണത്തിൽ പറയുന്നു. ഒരു യാത്രക്കാരന് വേണ്ടി എയർപോർട്ട് അതോറിറ്റിക്ക് ൈകമാറുന്ന തുകയിൽ സംസ്ഥാന സർക്കാറിനായി ടെൻഡറിൽ പങ്കെടുത്ത കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപറേഷൻ (കെ.എസ്.ഐ.ഡി.സി) അദാനി ഗ്രൂപ്പിെനക്കാൾ 19.64 ശതമാനം കുറവാണ് േക്വാട്ട് ചെയ്തത്. കെ.എസ്.ഐ.ഡി.സി േക്വാട്ട് ചെയ്തത് 135 രൂപ. അദാനി ഗ്രൂപ്പിേൻറത് 168 രൂപ. 10 ശതമാനം വരെയുള്ള കുറവ് മാത്രമേ കെ.എസ്.ഐ.ഡി.സിക്ക് പ്രത്യേക പരിഗണന നൽകാനാവൂവെന്നതിനാലാണ് കേന്ദ്രസർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്.
എയർേപാർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആക്ട് പ്രകാരം 50 വർഷത്തേക്കാണ് വിമാനത്താവളം പാട്ടത്തിന് നൽകുന്നത്. വിമാനത്താവള സ്വകാര്യവത്കരണം നയപരമായ തീരുമാനമായതിനാൽ ചോദ്യം ചെയ്യാനാവില്ല. നഷ്ടത്തിലുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പിനായാണ് പാട്ടത്തിലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കുന്നത്. നിലവിലെ ആർക്കും തൊഴിൽ നഷ്ടമാകില്ലെന്നും വ്യോമയാന മന്ത്രാലയം അണ്ടർ സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
വിമാനത്താവള നടത്തിപ്പിൽ പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് ഇളവ് നൽകുന്നത് അവരെ സഹായിക്കാനാണെന്ന് സംസ്ഥാന ഗതാഗത അണ്ടർ സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയാറാണ്. ഇക്കാര്യത്തിൽ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്.
ഇൗ സാഹചര്യത്തിൽ സംസ്ഥാന സർക്കാറിന് പ്രത്യേക പരിഗണന നൽകണമെന്നും വിശദീകരണത്തിൽ പറയുന്നു.
വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാന സർക്കാറും കെ.എസ്.ഐ.ഡി.സിയും അടക്കം നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹരജി ഇനി മറ്റൊരു ഡിവിഷൻ ബെഞ്ചിെൻറ പരിഗണനക്കെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.