തിരുവനന്തപുരം വിമാനത്താവളം: അദാനിക്കെതിരായ ഹരജി തള്ളി
text_fieldsകൊച്ചി: പൊതു-സ്വകാര്യവത്കരണ പദ്ധതിപ്രകാരം തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ അടക്കം നൽകിയ ഹരജികൾ ൈഹകോടതി തള്ളി. വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാനുള്ള ലേലത്തിൽ പങ്കെടുത്ത ശേഷം ലഭിക്കാതെ വന്നതോടെ കോടതിയെ സമീപിച്ച നടപടി അനുവദിക്കാനാവില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജികൾ തള്ളിയത്.
'കിട്ടാത്ത മുന്തിരി പുളിക്കും' എന്ന ചൊല്ലിന് ഉദാഹരണമായി സർക്കാറിെൻറയും കെ.എസ്.ഐ.ഡി.സിയുെടയും ഹരജികളെ കോടതി ചൂണ്ടിക്കാട്ടി. വിമാനത്താവളം ൈകമാറുന്നതിൽ പൊതുതാൽപര്യം ഒട്ടുമില്ലെന്നും വാദം അംഗീകരിക്കാനാവില്ലെന്നും എല്ലാ വിമാനത്താവളങ്ങളുടെയും നടത്തിപ്പ് ഒരാൾതന്നെ ലേലത്തിൽ പിടിച്ചതോടെ പടച്ചുവിട്ട ആരോപണം മാത്രമായേ ഇതിനെ കാണാനാവൂവെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാന സർക്കാറിനുപുറമെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെൻറ് കോര്പറേഷന്, എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂനിയന്‍, മുൻ മന്ത്രി എം. വിജയകുമാര്‍ എന്നിവരടക്കം നല്കിയ ഏഴ് ഹരജികൾ നേരത്തേ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരായ അപ്പീൽ പരിഗണിച്ച സുപ്രീം കോടതി വിധി റദ്ദാക്കി ഹരജികൾ വീണ്ടും പരിഗണിച്ച് തീർപ്പാക്കാൻ ഹൈകോടതിക്ക് നിർദേശം നൽകി തിരിച്ചയച്ചു.
ഈ ഹരജികൾ കോടതിയുടെ പരിഗണനയിലിരിക്കെയാണ് തിരുവനന്തപുരം വിമാനത്താവളത്തിെൻറ നടത്തിപ്പ്, പരിപാലനം, വികസനം എന്നിവയുടെ ചുമതല 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള കേന്ദ്രാനുമതി ഉണ്ടായത്.
തുടർന്നാണ് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ വീണ്ടും കോടതിയെ സമീപിച്ചത്. ഇതോടെയാണ് മുഖ്യ ഹരജിയടക്കം ഹരജികൾ കോടതി വാദം കേട്ട് തീർപ്പാക്കിയത്.
സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ അഡീഷനൽ സോളിസിറ്റർ ജനറലുമായ വികാസ് സിങ്ങാണ് സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായത്. കേന്ദ്രസർക്കാറിനു വേണ്ടി അഡീ. സോളിസിറ്റർ ജനറൽ കെ.എം. നടരാജൻ ഹാജരായി.
അദാനി ഗ്രൂപ് േക്വാട്ട് ചെയ്ത തുകക്ക് വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാൻ തയാറാണെന്നും അദാനിക്ക് നടത്തിപ്പ് ചുമതല നൽകിയ ലേലനടപടികളിൽ അപാകതയുണ്ടെന്നുമായിരുന്നു സർക്കാറടക്കം ഹരജിക്കാരുടെ വാദം. ടെൻഡറിൽ പങ്കെടുത്തവർക്ക് ടെൻഡറിലെ വ്യവസ്ഥകൾ ചോദ്യം ചെയ്യാനാകില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.
നിയമോപദേശം തേടിയശേഷം തുടർ നടപടി –മുഖ്യമന്ത്രി
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി തള്ളിയ ഹൈകോടതി വിധിയിൽ നിയമോപദേശം തേടിയശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഹൈകോടതി വിധി നിർഭാഗ്യകരം –സുധീരൻ
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് തീറെഴുതാനുള്ള കേന്ദ്ര സർക്കാർ നടപടിക്ക് പച്ചക്കൊടി കാണിക്കുന്ന ഹൈകോടതി വിധി നിര്‍ഭാഗ്യകരവും നീതിനിഷേധവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ വ്യക്തമാക്കി.
ഡല്‍ഹി വിമാനത്താവളം സ്വകാര്യവത്കരിക്കുക വഴി രാഷ്ട്രത്തിനുവന്ന വന്‍നഷ്ടം ചൂണ്ടിക്കാണിക്കുന്ന സി.എ.ജി റിപ്പോര്‍ട്ടും സ്വകാര്യവത്കരണത്തിെൻറ ദോഷവശങ്ങള്‍ ചൂണ്ടിക്കാട്ടുന്ന പാര്‍ലമെൻററി കമ്മിറ്റി റിപ്പോര്‍ട്ടുകളും എയര്‍പോര്‍ട്ട് എംപ്ലോയീസ് യൂനിയനും മറ്റ് ഹരജിക്കാരും ഹൈകോടതി മുമ്പാകെ ബോധിപ്പിച്ചിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.