പന്ത്രണ്ട് കുടുംബങ്ങൾക്ക് തണലൊരുക്കി തിരുവനന്തപുരം നഗരസഭ
text_fieldsതിരുവനന്തപുരം : നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ ഭവന രഹിതരായി കഴിഞ്ഞ 12 കുടുംബങ്ങൾ ഇനി അടച്ചുറപ്പുള്ള വീടുകളിൽ അന്തിയുറങ്ങും. പങ്കുളത്ത് നഗരസഭ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമ്മാണം പൂർത്തിയാക്കിയ ഭവന സമുച്ചയങ്ങൾ മന്ത്രി എം.ബി രാജേഷ് നാടിന് സമർപ്പിച്ചു.
ഭൂരഹിത ഭവന രഹിതരായിട്ടുള്ളവർക്കൊപ്പമായിരിക്കും ഈ നഗരസഭയും സർക്കാരുമെന്നും മന്ത്രി പറഞ്ഞു.എല്ലാവർക്കും അടച്ചുറപ്പുള്ള വീട് എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം. ഈ വർഷം 106000 പേർക്ക് ലൈഫ് ഭവന പദ്ധതിയിലൂടെ വീട് നൽകും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് വീട് വച്ച് നൽകിയ നഗരസഭയാണ് തിരുവനന്തപുരമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വി.ശിവൻകുട്ടി മുഖ്യാധിതി ആയിരുന്നു. യോഗത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ അധ്യക്ഷത വഹിച്ചു. നഗസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകൾ ആശ്രയ പദ്ധതിയിലെ ഗുണഭോക്താക്കൾക്കാണ് വിതരണം ചെയ്തത്. ആകെ 12 ഫ്ളാറ്റുകളാണ്. അതിനോടനുബന്ധമായി ചുറ്റു മതിൽ, ഗാർഡനിംഗ്, ലാന്റ്സ്കേപ്പിംഗ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നി വയും ഒരുക്കിയിട്ടുണ്ട്. ഫ്ളാറ്റിലേക്ക് ആവശ്യമായ കുടിവെള്ളം, വൈദ്യുതി കണക്ഷനും പൂർത്തീകരിച്ചാണ് ഫ്ലാറ്റുകൾ കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.