Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം-...

തിരുവനന്തപുരം- കാസർകോട് വന്ദേഭാരത്: ടിക്കറ്റ് നിരക്കും സമയവും റെയിൽവേ ഇന്ന് പ്രഖ്യാപിച്ചേക്കും

text_fields
bookmark_border
തിരുവനന്തപുരം- കാസർകോട് വന്ദേഭാരത്: ടിക്കറ്റ് നിരക്കും സമയവും റെയിൽവേ ഇന്ന് പ്രഖ്യാപിച്ചേക്കും
cancel

തിരുവനന്തപുരം: തിരുവനന്തപുരം - കാസർകോട് വന്ദേഭാരത് എക്സ്പ്രസിന്‍റെ ടിക്കറ്റ് നിരക്കും സമയക്രമവും ‌റെയിൽവേ ഇന്ന് പ്രഖ്യാപിച്ചേക്കും. പരീക്ഷണ ഓട്ടം നടത്തിയ സമയത്തിന് സമാനമായാവും യഥാർഥ സമയക്രമം നിലവിൽ വരിക. സമയക്രമത്തിന്‍റെ രൂപരേഖ റെയിൽവേ ബോർഡിന്‍റെ അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള വന്ദേഭാരത് ട്രെയിനിന്‍റെ നിരക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എക്കോണമി കോച്ചിൽ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് ഭക്ഷണം സഹിതം നിരക്ക് 1400. എക്സിക്യൂട്ടീവ് കോച്ചിൽ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഭക്ഷണമടക്കം നിരക്ക് 2400 രൂപയും.

അതേസമയം, വന്ദേഭാരത് ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ ട്രെയിനുകളുടെ ഞായറാഴ്ച മുതലുള്ള സർവീസുകൾ പുനക്രമീകരിച്ചിട്ടുണ്ട്. എന്നാൽ പ്രധാന ട്രെയിനുകളുടെ സമയക്രമത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തരുതെന്ന ആവശ്യവും ഉയരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VandebharatThiruvananthapuram kasargod Vandebharat
News Summary - Thiruvananthapuram-kasargod Vandebharat: Railway may announce ticket price and timing today
Next Story