തിരുവനന്തപുരം, കോഴിക്കോട് ൈലറ്റ് മെട്രോ പദ്ധതി: പുതുക്കിയ ഡി.പി.ആറിന് ഡയറക്ടർ ബോർഡിെൻറ അംഗീകാരം
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ പുതുക്കിയ (വിശദപദ്ധതിരേഖക്ക് കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷൻ ലിമിറ്റഡ് ഡയറക്ടർ ബോർഡ് യോഗത്തിെൻറ (ഡി.പി.ആർ) അംഗീകാരം. ഭരണാനുമതിക്കായി സംസ്ഥാന സർക്കാറിന് സമർപ്പിക്കാനും ബോർഡ് തീരുമാനിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് നടപടി കഴിഞ്ഞ് ചേരുന്ന മന്ത്രിസഭയോഗം ഡി.പി.ആർ പരിഗണിക്കുമെന്നാണ് വിവരം. പിന്നീട് അനുമതിക്കായി കേന്ദ്ര സർക്കാറിന് അയക്കും. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തുല്യപങ്കാളിത്തത്തിലും 60 ശതമാനം വായ്പയിലുമാണ് പദ്ധതി.
പുതുക്കിയ ഡി.പി.ആർ പ്രകാരം തിരുവനന്തപുരത്ത് 4673 കോടി രൂപയും കോഴിക്കോട്ട് 2773 കോടി രൂപയുമാണ് എസ്റ്റിമേറ്റ് തുക. കേന്ദ്ര സർക്കാറിെൻറ മെട്രോ നയത്തിനനുസരിച്ച് ഡി.എം.ആർ.സിയാണ് ഡി.പി.ആർ തയാറാക്കിയത്. ധന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ വിശദ പഠനത്തിനുശേഷമാണ് ഡി.പി.ആർ ഡയറക്ടർ ബോർഡിനുമുന്നിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.