ബാലുശ്ശേരിയിൽ ആവേശം വിതറി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ
text_fieldsബാലുശ്ശേരി: വോട്ടർമാർക്ക് ആവേശം പകർന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ബാലുശ്ശേരിയിൽ പര്യടനം നടത്തി. ഇടതു സ്ഥാനാർഥി സചിൻ ദേവിന് വോട്ടഭ്യർഥിച്ചാണ് ആര്യ രാജേന്ദ്രൻ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന കുടുംബ സംഗമങ്ങളിലും മഹിള അസോസിയേഷൻ യോഗങ്ങളിലും പങ്കെടുത്തത്.
എൽ.ഡി.എഫിേൻറത് പ്രകടനപത്രികയല്ല, പ്രവർത്തന പത്രികയാണെന്ന് അവർ പറഞ്ഞു. നടപ്പാക്കിയ പ്രവർത്തനങ്ങൾ അഭിമാനപൂർവം ജനങ്ങൾക്കു മുന്നിൽ കാണിച്ച് അവരെക്കൂടി ഉൾപ്പെടുത്തിയാണ് പ്രകടനപത്രികയുമായി എൽ.ഡി.എഫ് തെരഞ്ഞെടുപ്പിലിറങ്ങിയതെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.
പുത്തൂർവട്ടം എമ്മച്ചംകണ്ടിയിൽ നടന്ന കുടുംബ സംഗമത്തിൽ എം. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
സജിൽ ബാലുശ്ശേരി, എം. പ്രകാശൻ, പി.പി. രവി എന്നിവർ സംസാരിച്ചു. തൃക്കുറ്റിശ്ശേരി, മൂലാട്, പള്ളിയത്തുകുനി, കരുമല, കുറുമ്പൊയിൽ, കരുവണ്ണൂർ, തെരുവത്ത്കടവ്, അത്തോളി, കന്നൂർ എന്നിവിടങ്ങളിലെ എൽ.ഡി.എഫ് യോഗങ്ങളിലും ആര്യ രാജേന്ദ്രൻ സംസാരിച്ചു.
സ്ഥാനാർഥി സചിൻ ദേവ്, പുരുഷൻ കടലുണ്ടി, പി.കെ. മുകുന്ദൻ, ഇസ്മായിൽ കുറുമ്പൊയിൽ, ടി.കെ. സുമേഷ്, പി. സുധാകരൻ എന്നിവരും വിവിധ കേന്ദ്രങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.