ഹോട്ട്സ്പോട്ട്: ത്രികോണ മത്സരത്തിെൻറ വീറും വാശിയും ഉറപ്പിച്ച് തിരുവനന്തപുരം
text_fieldsതിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രേട്ടറിയറ്റ് മന്ദിരംകൂടി ഉൾപ്പെടുന്ന തിരുവനന്തപുരം മണ്ഡലത്തിൽ മുൻ തെരഞ്ഞെടുപ്പകളിലേത് പോലെ ഇത്തവണയും ത്രികോണ മത്സരത്തിെൻറ വീറും വാശിയും ഉറപ്പിക്കാം.
എൽ.ഡി.എഫിനും യു.ഡി.എഫിനും പുറമെ ബി.ജെ.പിക്കും നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ രാഷ്ട്രീയവും വികസനവും ഒരേപോലെ തെരഞ്ഞെടുപ്പ് വിഷയമാകുേമ്പാൾ പോരാട്ടം ഇത്തവണയും ഇേഞ്ചാടിഞ്ച് ആയിരിക്കും.
ട്രിപ്ളടിക്കാൻ യു.ഡി.എഫ്
2011ലെ മണ്ഡല പുനഃസംഘടനയിൽ പഴയ തിരുവനന്തപുരം ഈസ്റ്റ്, വെസ്റ്റ് മണ്ഡലങ്ങളുടെ ഭൂരിഭാഗം ഭാഗങ്ങളും കൂട്ടിച്ചേർത്ത് രൂപവത്കരിച്ച തിരുവനന്തപുരം മണ്ഡലം പിന്നീട് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനൊപ്പമാണ് നിന്നത്. രണ്ട് തെരഞ്ഞെടുപ്പുകളിലും ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ വി.എസ്. ശിവകുമാറായിരുന്നു വിജയി.
ഇത്തവണയും സിറ്റിങ് മണ്ഡലത്തിലെ വിജയം ആവർത്തിക്കാൻ യു.ഡി.എഫ് നോക്കുേമ്പാൾ തദ്ദേശഭരണ തെരഞ്ഞെടുപ്പോടെ ഉടലെടുത്ത അനുകൂല സാഹചര്യം ഉപയോഗിച്ച് ഏത് വിധത്തിലെങ്കിലും മണ്ഡലം പിടിെച്ചടുക്കാനാണ് എൽ.ഡി.എഫ് ഒരുങ്ങുന്നത്.
അതേസമയം, പാർട്ടിക്ക് ശക്തമായ വേരോട്ടമുള്ള തിരുവനന്തപുരം മണ്ഡലത്തെ വിജയസാധ്യതാ പട്ടികയിലാണ് ബി.െജ.പി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഭരണസിരാേകന്ദ്രം
സമകാലിക രാഷ്ട്രീയം, വികസനം എന്നിവയാണ് ഇവിടെ മുഖ്യപ്രചാരണായുധം. 2011ൽ 5352 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് വി.എസ്. ശിവകുമാർ വിജയിച്ചതെങ്കിൽ 2016ൽ അദ്ദേഹത്തിെൻറ ഭൂരിപക്ഷം ഇരട്ടിച്ച് 10905 വോട്ടുകളുടേതായി. കഴിഞ്ഞതവണ 46474 വോട്ട് ശിവകുമാറിന് ലഭിച്ചപ്പോൾ ഇടതുമുന്നണിയിലെ ആൻറണി രാജുവിന് 35569 വോട്ടും ബി.ജെ.പി സ്ഥാനാർഥി എസ്. ശ്രീശാന്തിന് 34764 വോട്ടും ലഭിച്ചു.
2019 ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനൊപ്പം. ശശി തരൂരിന് ഇവിടെമാത്രം 14200 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇവിടെ എൽ.ഡി.എഫിനെ പിന്തള്ളി ബി.ജെ.പി രണ്ടാമതെത്തി. അതേസമയം, തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ബഹുഭൂരിപക്ഷം വാർഡുകളും എൽ.ഡി.എഫിനെ പിന്തുണച്ചു.
മണ്ഡലപരിധിയിലെ 28 കോർപറേഷൻ വാർഡുകളിൽ 17 എണ്ണവും എൽ.ഡി.എഫ് സ്വന്തമാക്കി. ഏഴെണ്ണം ബി.ജെ.പിക്കാണ്. കേവലം മൂന്ന് വാർഡുകളിൽ മാത്രമായി യു.ഡി.എഫ് ഒതുങ്ങി. ഒരിടത്ത് സ്വതന്ത്രനാണ് വിജയം.
ബി.ജെ.പിയിൽ സിനിമാതാര നിര
യു.ഡി.എഫിൽ മൂന്നാംവട്ടവും വി.എസ്. ശിവകുമാറായിരിക്കും സ്ഥാനാർഥി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സിറ്റിങ് മണ്ഡലമായ ഹരിപ്പാട് നിന്ന് മാറാൻ തീരുമാനിച്ചാൽ ഇവിടേക്ക് വരാനുള്ള സാധ്യതയും തള്ളാനാവില്ല. എൽ.ഡി.എഫിൽ ജനാധിപത്യ കേരള കോൺഗ്രസിനാണ് കഴിഞ്ഞതവണ സീറ്റ് കിട്ടിയത്.
ഇത്തവണയും കിട്ടിയാൽ ഒരിക്കൽക്കൂടി ആൻറണി രാജു ഇടത് സ്ഥാനാർഥിയാകും. എന്നാൽ, ഇവിടെ മത്സരിക്കാൻ സി.പി.എമ്മിന് ആഗ്രഹമുണ്ട്. എങ്കിൽ വി. ശിവൻകുട്ടി, ടി.എൻ. സീമ എന്നിവരിൽ ഒരാൾക്ക് സാധ്യത. ബി.െജ.പി സ്ഥാനാർഥിയെ സംബന്ധിച്ച് ഇതേവരെ വ്യക്തത ഇല്ല.
സുരേഷ് ഗോപിയുടെയും ജെ.ആർ. പത്മകുമാറിെൻറയും സമീപകാലത്ത് ബി.െജ.പി അംഗത്വം സ്വീകരിച്ച നടൻ കൃഷ്ണകുമാറിെൻറയും പേരുകൾ പ്രചരിക്കുന്നുണ്ട്.
മണ്ഡലത്തിലെ മൊത്തം വോട്ടർമാർ 200281, പുരുഷന്മാർ 97179, സ്ത്രീകൾ 103079, ട്രാൻസ്ജെൻഡർ 23.
2016 നിയമസഭ വോട്ടിങ് നില
വി.എസ്. ശിവകുമാർ, യു.ഡി.എഫ്, 46474
ആൻറണി രാജു, എൽ.ഡി.എഫ്, 35569
ശ്രീശാന്ത്, ബി.ജെ.പി, 34764
2019 ലോക്സഭ വോട്ടിങ് നില
ശശി തരൂർ യു.ഡി.എഫ്, 57077
കുമ്മനം രാജശേഖരൻ, ബി.ജെ.പി, 42877
സി. ദിവാകരൻ, എൽ.ഡി.എഫ്, 27530
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.