ട്രഷറി ഒാഫിസിനും ഡയറക്ടറേറ്റിനും വീഴ്ചപറ്റിയെന്ന് അന്വേഷണസംഘം
text_fieldsതിരുവനന്തപുരം: ബിജുലാല്‍ നടത്തിയത് വന്‍ സാമ്പത്തിക തട്ടിപ്പെന്നും തട്ടിപ്പ് കൈകാര്യം ചെയ്യുന്നതില്‍ ജില്ല ട്രഷറി ഓഫിസിനും ട്രഷറി ഡയറക്ടറേറ്റിനും വീഴ്ചപറ്റിയെന്നും അന്വേഷണസംഘത്തിെൻറ വിലയിരുത്തല്‍. കലക്ടറുടെ അക്കൗണ്ടില്‍നിന്ന് രണ്ടുകോടി രൂപ തട്ടിയെടുക്കുംമുമ്പ് എഴുപത്തിയഞ്ചുലക്ഷം രൂപ കൂടി താന്‍ മോഷ്ടിച്ചിരുന്നെന്നും ട്രഷറി കാഷ്കൗണ്ടറിൽനിന്ന് പണം മോഷ്ടിച്ചിരുന്നെന്നും അറസ്റ്റിലായ പ്രതി ബിജുലാൽ സമ്മതിച്ചിട്ടുണ്ട്.
ട്രഷറി കൗണ്ടറില്‍നിന്ന് 60,000 രൂപ മോഷ്ടിച്ചെന്നാണ് ബിജു സമ്മതിച്ചിട്ടുള്ളത്. പിടിക്കപ്പെടുമെന് വ്യക്തമായപ്പോൾ കാഷ്യറുടെ അക്കൗണ്ടിലേക്ക് പണം തിരികെ നൽകി.ഇത്തരത്തിൽ കഴിഞ്ഞ ഡിസംബർ മുതൽ ബിജു പണം തട്ടിയിട്ടുണ്ട്. എന്നാൽ ബിജു പണം മോഷ്ടിച്ച സംഭവം പൊലീസില്‍ അറിയിക്കാതിരുന്നത് ജില്ല ട്രഷറി ഓഫിസിെൻറയും ട്രഷറി ഡയറക്ടറേറ്റിെൻറയും വീഴ്ചയാണെന്നാണ് അന്വേഷണസംഘത്തിെൻറ വിലയിരുത്തൽ.
വിരമിച്ച ഉദ്യോഗസ്ഥെൻറ യൂസര്‍ നെയിമും പാസ്വേഡും മാറ്റാതിരുന്നതും ട്രഷറി വകുപ്പിലെ ഉന്നതരുടെ അലംഭാവത്തിെൻറ തെളിവായി അവർ ചൂണ്ടിക്കാട്ടുന്നു.അതാണ് ഇപ്പോൾ ഇത്രയുംവലിയ തട്ടിപ്പിന് കാരണമായതെന്നാണ് വിലയിരുത്തൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.