യൂനിവേഴ്സിറ്റി കോളജ് സംഘർഷം: പ്രത്യേക സംഘം അന്വേഷിക്കും; ആറ് പേർ ഒളിവിൽ
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ ബിരുദ വിദ്യാർഥി അഖിലിനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതികളെ പിട ികൂടാതെ പൊലീസിെൻറ മെല്ലപ്പോക്ക്. പ്രതികളായ ഏഴ് എസ്.എഫ്.ഐ പ്രവർത്തകരും ഒളിവിലെന്നാണ് പൊലീസ് വാദം. ഇവരുടെ വീടുകളിലും ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലത്രെ. എന്നാൽ, പ്രതികളെ പാർട്ടി ഒാഫിസുകള ിൽ ഒളിവിൽ പാർപ്പിച്ചിരിക്കുകയാണെന്ന ആരോപണം ശക്തമാണ്.
അതിനിടെ യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.െഎ യ ൂനിറ്റ് കമ്മിറ്റി പിരിച്ചുവിടുകയും പ്രതികളെ സംഘടനയിൽനിന്ന് പുറത്താക്കുകയും ചെയ്തു. പ്രധാനപ്രതികളെ കോളജിൽനിന്ന് പുറത്താക്കുമെന്ന് പ്രിൻസിപ്പൽ വിശ്വംഭരനും വ്യക്തമാക്കി. കോളജിൽ പൊലീസ് പരിശോധന നടത്തുകയും വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
വെള്ളിയാഴ്ചയാണ് മൂന്നാംവർഷ ബിരുദ വിദ്യാർഥി അഖിലിന് കുത്തേൽക്കുകയും വിഷ്ണുവിന് മർദനമേൽക്കുകയും ചെയ്തത്. മെഡിക്കൽ കോളജ് െഎ.സി.യുവിൽ ചികിത്സയിലുള്ള അഖിലിെൻറ അപകടനില തരണംചെയ്തെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അഖിലിനെ കൊല്ലാൻ വേണ്ടിയാണ് കുത്തിയതെന്ന നിലയിലാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡൻറ് ശിവരഞ്ജിത്, സെക്രട്ടറി നസീം, അമർ, അദ്വൈദ്, ആദിൽ, ആരോമൽ, ഇബ്രാഹിം എന്നിവർക്കെതിരെയാണ് വധശ്രമത്തിന് കേൻറാൺമെൻറ് പൊലീസ് കേസെടുത്തത്. കണ്ടാലറിയുന്ന മുപ്പതോളം പേരെയും പ്രതിചേർത്തു. ഇവരെത്താൻ സാധ്യതയുള്ള മിക്കസ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ലെന്ന നിലപാടിലാണ് പൊലീസ്. പ്രതികളില്‍ ചിലരെ പൊലീസിന് മുന്നിൽ കീഴടക്കാനുള്ള ശ്രമം അണിയറയിൽ പുരോഗമിക്കുന്നതായും സൂചനയുമുണ്ട്. സംഭവത്തിന് ശേഷം പൊലീസിെൻറ മുന്നിൽനിന്നാണ് പ്രതികൾ രക്ഷപ്പെട്ടതെന്ന ആക്ഷേപവും ശക്തമാണ്. കൊല്ലാൻ തന്നെയാണ് മകനെ കുത്തിയതെന്നും കേസുമായി മുന്നോട്ടുപോകുമെന്നും അഖിലിെൻറ മാതാപിതാക്കൾ പറഞ്ഞു.
എസ്.എഫ്.ഐ സംസ്ഥാന സമിതിയാണ് കോളജിലെ യൂനിറ്റ് കമ്മിറ്റിയെ പിരിച്ചുവിടാൻ തീരുമാനിച്ചത്. യൂനിവേഴ്‌സിറ്റി കോളജില്‍ നിരന്തരമായി നടക്കുന്ന തെറ്റായ പ്രവണതകളെ പക്വതയോടെ നേരിടാനോ വിദ്യാര്‍ഥികളുടെ പൊതുസ്വീകാര്യത ഉറപ്പുവരുത്തി പ്രവര്‍ത്തിക്കാനോ യൂനിറ്റ് കമ്മിറ്റിക്ക് സാധിച്ചില്ലെന്ന് സംഘടനയുടെ പരിശോധനയില്‍ ബോധ്യപ്പെട്ടു. ഇതിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതോടൊപ്പം കേസിലെ പ്രതികളെ എസ്.എഫ്.ഐയുടെ അംഗത്വത്തില്‍നിന്നും െതരഞ്ഞെടുത്ത ചുതലകളില്‍നിന്നും പുറത്താക്കിയതായും സംസ്ഥാന സമിതി വാർത്തകുറിപ്പിൽ പറഞ്ഞു. അക്രമം നടത്തിയവർക്കെതിരെ പൊലീസ് കർശനനടപടി സ്വീകരിക്കണമെന്നും എസ്.എഫ്.െഎ ആവശ്യെപ്പട്ടു.
അതിനിടെ സംഭവത്തിൽ വ്യാപകമായ പ്രതിഷേധം തുടരുകയാണ്. സി.പി.െഎ വിദ്യാർഥി സംഘടനയായ എ.െഎ.എസ്.എഫിെൻറ നേതൃത്വത്തിൽ സെക്രേട്ടറിയറ്റിന് മുന്നിലേക്ക് നടന്ന പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോളജിൽ യൂനിറ്റ് തുടങ്ങിയതായും നേതാക്കൾ അവകാശപ്പെട്ടു. അവർക്ക് പിന്നാലെ എത്തിയ എ.ബി.വി.പി പ്രവർത്തകർ പാട്ടുപാടി പ്രതിഷേധിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.