യൂനിവേഴ്സിറ്റി കോളജ് ആക്രമണം: ആസൂത്രിതം; കോളജ് അധികൃതർക്ക് വീഴ്ചപറ്റി -പൊലീസ്
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിയത് കൈയബദ്ധത്തിലല്ലെന്നും ആസൂത്രിതമായിട്ടാ ണെന്നും പൊലീസിെൻറ എഫ്.െഎ.ആർ. കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് കുത്തിയതെന്നും കേൻറാൺമെൻറ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.െഎ.ആറിൽ വ്യക്തമാക്കുന്നു.
സംഘര്‍ഷം അറിയിക്കുന്നതില്‍ കോളജ് അധികൃതർക്ക് വീഴ്ചപറ്റിയെന്ന നിലപാടിലാണ് പൊലീസ്. വിദ്യാര്‍ഥിക്ക് കുത്തേറ്റ വിവരം പ്രിൻസിപ്പൽ പൊലീസിനെ അ റിയിച്ചില്ല. അഖിലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് പൊലീസ് എത്തിയശേഷമാണ്.
അതേസമയം പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് എസ്.എഫ്.ഐക്കാര്‍ തെറ്റിധരിപ്പിച്ചതാണ് സ്ഥിതി ഗുരുതരമാവാൻ കാരണമെന്ന് പ്രിന്‍സിപ്പൽ വിശ്വംഭരൻ പ്രതികരിച്ചു. കോളജിൽ പി.ജി അഡ്മിഷൻ നടക്കുകയായിരുന്നു. താൻ ഇൻറർവ്യൂവിലായിരുന്നു. അവസാനദിവസമായതിനാൽ ഇൻറർവ്യൂ ഒഴിവാക്കാൻ കഴിയുമായിരുന്നില്ല. സംഭവത്തിലെ പ്രതികളെ കോളജില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചതായും പ്രിന്‍സിപ്പൽ അറിയിച്ചു.
ആൻറി റാഗിങ് സ്ക്വാഡ് രൂപവത്കരിക്കണമെന്ന നിര്‍ദേശം നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി കോളജിനെതിരെ യു.ജി.സിക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കി.
മദ്യക്കുപ്പിയും കത്തികളും കണ്ടെത്തി
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ പൊലീസ് നടത്തിയ പരിശോധനയിൽ തുരുമ്പ് പിടിച്ച മൂന്ന് കത്തികളും മദ്യക്കുപ്പിയും കണ്ടെത്തി. ‘ഇടിമുറി’യെന്ന വിശേഷണമുള്ള യൂനിയന്‍ ഓഫിസിലും കാമ്പസിെൻറ വിവിധയിടങ്ങളിലുമാണ് പൊലീസ് പരിശോധന നടത്തിയത്.
യുവാവിനെ കുത്തിയ കേസിലെ പ്രതികൾ കോളജിലുണ്ടെന്ന സംശയത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികളുടെ വീടുകളിലടക്കം പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ലെന്നും ജില്ലക്ക് പുറത്ത് പോയിട്ടുണ്ടാകുമെന്നും പൊലീസ് വിശദീകരിക്കുന്നു. വിദ്യാർഥികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.