ആത്മഹത്യക്ക് ശ്രമിച്ച മുൻ വിദ്യാർഥിനി പറയുന്നു; കാമ്പസിൽ നടക്കുന്നത് എസ്.എഫ്.െഎ ഗുണ്ടായിസം
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐയുടെ സമ്പൂര്‍ണ ഗുണ്ടായിസമാണെന ്ന് നേരത്തേ ആത്മഹത്യക്ക് ശ്രമിച്ച കോളജിലെ പൂർവ വിദ്യാർഥിനി നിഖില. പ്രിന്‍സിപ്പല്‍ ശക്തമായ നിലപാടെടുത്തിരുന്നെങ്കില്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.
ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളെ കാൻറീനില്‍ കയറ്റില്ല. വാലെെൻറന്സ് ദിനത്തിൽ യൂനിയന്‍ ഭാരവാഹികള്‍ താനുള്‍പ്പെടെ പെണ്‍കുട്ടികള്‍ക്കുനേരെ ബലപ്രയോഗത്തിനു മുതിർന്നുവെന്നും കോളജിൽനിന്ന് ടി.സി വാങ്ങിപ്പോയ നിഖില പറയുന്നു.
വാലൈൻറന്‍സ് ഡേ പ്രമാണിച്ച് കോളജിൽ യൂനിയൻ സംഘടിപ്പിച്ച പരിപാടിക്കിടെ വീട്ടിലേക്ക് പോകാൻ ഇറങ്ങിയ തന്നെയും സുഹൃത്തുക്കളെയും തടഞ്ഞു. അതേസമയം, ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളെ കടത്തിവിടുന്നതുകണ്ടപ്പോൾ താൻ ചോദ്യം ചെയ്തു. അപ്പോൾ അസഭ്യമായ ഭാഷയിൽ ഭാരവാഹികളിൽ ചിലർ പ്രതികരിച്ചു. ‘വീട്ടിലേക്ക് തന്നെയാണോ പോകുന്നതെന്ന് ആർക്കറിയാ’മെന്ന് വരെ പറഞ്ഞു. അടുത്ത ദിവസം ഇക്കാര്യങ്ങൾ എച്ച്.ഒ.ഡിയെ അറിയിച്ചു. പ്രിൻസിപ്പലിനോടും വിശദീകരിച്ചു.
നോക്കാം എന്ന മറുപടി മാത്രമാണ് പ്രിൻസിപ്പൽ നൽകിയത്. ഒട്ടും സഹിക്കാന്‍ വയ്യാതായപ്പോഴാണ് ടി.സി വാങ്ങി വര്‍ക്കല കോളജിലേക്ക് മാറിയത്. നിഖില പറഞ്ഞു.
അവസരം വേറെ കിട്ടിയിട്ടും നല്ലരീതിയിൽ പഠിക്കാനാണ് യൂനിവേഴ്സിറ്റി കോളജ് തെരഞ്ഞെടുത്തത്. എന്നാൽ, പ്രതീക്ഷിച്ചതോ സ്വപ്നം കണ്ടതോ ആയ അനുഭവമല്ല ഉണ്ടായത്. കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് എസ്.എഫ്.ഐ ആണ്.
ചോദ്യം ചെയ്താൽ പരീക്ഷ എഴുതിക്കില്ലെന്നും ജീവിതം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തും. സമരങ്ങൾക്കും പ്രകടനങ്ങൾക്കും നിര്‍ബന്ധിച്ച് കൊണ്ടുപോകും. അങ്ങേയറ്റം മനസ്സ് മടുത്താണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. വിവിധ കേസുകളിൽ പ്രതിയാകുന്നവർ ഒളിവിൽ കഴിയുന്നത് കോളജിനകത്താണ്. രാത്രിപോലും മദ്യവും മയക്കുമരുന്നും കാമ്പസിനകത്ത് ഉപയോഗിക്കുന്നുണ്ടെന്നും നിഖില മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.