'ചക്ക'യെ ഔദ്യോഗിക ഫലമാക്കിയത് പോലെ, 'തെറി'യെ ഔദ്യോഗിക ഭാഷയാക്കണമെന്ന് തിരുവഞ്ചൂര്‍
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങള്‍ക്ക് സര്‍ക്കാരാണ് ഉത്തരവാദിയെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പൊലീസ് അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ അടിയന്തര പ്രമേയ നോട്ടീസിലാണ് തിരുവഞ്ചൂരിന്‍റെ പരാമർശം.
ചക്കയെ ഔദ്യോഗിക ഫലമാക്കിയത് പോലെ, തെറിയെ ഔദ്യോഗിക ഭാഷയാക്കണമെന്നും അദ്ദേഹം പരിഹസിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തെന്ന് അദ്ദേഹം ആരോപിച്ചു.
എന്നാല്‍, ക്രമസമാധാനനില ഭദ്രമാണെന്നും സര്‍ക്കാറിന്റെ പൊലീസ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ വകുപ്പ് തല നടപടി എടുത്തിട്ടുണ്ടെന്നും നിയമമന്ത്രി എ.കെ ബാലന്‍ മറുപടി പറഞ്ഞു.
സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങൾ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. പൊലീസിലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.