ഡോളർ കടത്തു കേസ് പ്രതി നൽകിയ ഫോൺ കോടിയേരിയുടെ ഭാര്യ ഉപയോഗിച്ചത് ഗൗരവതരം -തിരുവഞ്ചൂർ
text_fieldsതിരുവനന്തപുരം: ഡോളർ കടത്തു കേസ് പ്രതി സന്തോഷ് ഈപ്പൻ നൽകിയ ഐഫോൺ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി ഉപയോഗിച്ചത് ഗൗരവതരമായ വിഷയമെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഡോളർ കടത്തു കേസിന്‍റെ അന്വേഷണം തടസപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും തിരുവഞ്ചൂർ ആരോപിച്ചു.
ഈ വിഷയത്തിൽ രാഷ്ട്രീയം കലർത്താനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. സംസ്ഥാന സർക്കാറിനെ തകർക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് ചിലർ അന്തരീക്ഷ മലിനീകരണം നടത്തുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
യുണിടാക് എം.ഡി സന്തോഷ് ഈപ്പൻ നൽകിയ ഐഫോണുകളിലൊന്ന് ഉപയോഗിച്ചത് കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി കോടിയേരിയാണെന്ന വിവരം കസ്റ്റംസ് ആണ് പുറത്തുവിട്ടത്. 1.13 ലക്ഷം രൂപ വില വരുന്ന ഫോണാണ് വിനോദിനി ഉപയോഗിച്ചത്. വിനോദിനിക്ക് ഫോൺ എങ്ങനെ ലഭിച്ചുവെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവാൻ വിനോദിനിക്ക് കസ്റ്റംസ് നോട്ടീസും നൽകിയിട്ടുണ്ട്. ഫോണിന്‍റെ ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച ്സിംകാർഡും കസ്റ്റംസ് കണ്ടെത്തിയെന്നാണ് വിവരം. സന്തോഷ് ഈപ്പനെ ഫോണിൽ നിന്ന് വിനോദിനി വിളിച്ചിരുന്നതായും കസ്റ്റംസ് പറയുന്നു.
സ്വർണക്കടത്ത് വിവാദമാകും വരെ വിനോദിനി ഐഫോൺ ഉപയോഗിച്ചുവെന്നാണ് കസ്റ്റംസ് പറയുന്നത്. കോൺസൽ ജനറലിന് നൽകിയ ഐഫോൺ എങ്ങനെ വിനോദിനിയുടെ കൈയിലെത്തിയെന്നതും കസ്റ്റംസ് പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.